വാഷിങ്ടൺ: എണ്ണ ഉൽപാദനം വെട്ടിക്കുറക്കുമെന്ന് ഒപെക് പ്രഖ്യാപിച്ചതിന് പിന്നാലെ സൗദി അറേബ്യയുമായുള്ള ബന്ധത്തിൽ പുനഃപരിശോധന നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചതായി വൈറ്റ്ഹൗസ് സുരക്ഷ വക്താവ് ജോൺ കിർബി പറഞ്ഞു. സൗദിയുടെ നേതൃത്വത്തിലുള്ള എണ്ണ ഉൽപാദക രാജ്യങ്ങളുടെ സഖ്യം ഉൽപാദനം വെട്ടിക്കുറക്കാൻ റഷ്യക്കൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബർ മുതൽ പ്രതിദിനം രണ്ട് ദശലക്ഷം ബാരൽ എണ്ണ ഉൽപാദനം കുറക്കാനുള്ള തീരുമാനം വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചു . ഇതിനു പിന്നാലെയാണ് ബൈഡന്‍റെ പ്രതികരണം.
ഒപെക് തീരുമാനത്തിൽ ബൈഡൻ നിരാശനാണെന്നും സൗദി ബന്ധങ്ങളുടെ ഭാവിയെക്കുറിച്ച് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹം തയാറാണെന്നും കിർബി പറഞ്ഞു. വിഷയം ഉക്രെയ്നിലെ യുദ്ധത്തെ മാത്രമല്ല, അമേരിക്കയുടെ ദേശീയ സുരക്ഷ താൽപര്യങ്ങളുടെ പ്രശ്നമാണെന്നും കിർബി കൂട്ടിച്ചേർത്തു. ഒപെകിന്‍റെ പ്രഖ്യാപനശേഷം ആയുധ വിൽപന ഉൾപ്പെടെ സൗദി അറേബ്യയുമായുള്ള സഹകരണം മരവിപ്പിക്കണമെന്ന് യു.എസ് സെനറ്റ് വിദേശകാര്യ സമിതിയുടെ ഡെമോക്രാറ്റിക് ചെയർമാൻ ബോബ് മെനെൻഡസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.