വിമാനത്തിൽ കയറുന്നതിനിടെ തുടർച്ചയായി ഇടറിവീണ്​ ബൈഡൻ - വിഡിയോ

വാഷിങ്​ടൺ: യു.എസ് പ്രസിഡന്‍റ്​ ജോ ബൈഡൻ എയർഫോഴ്​സ്​ വൺ വിമാനത്തിലേക്ക്​ കയറുന്നതിനിടെ ഒന്നിലേറെ തവണ കാലിടറി വീണു. വാഷിങ്​ടണിൽനിന്ന്​ അറ്റ്​ലാന്‍റയിലേക്ക്​ പോകാൻ വിമാനം കയറുന്നതിനിടെയാണ്​ 78കാരനായ ബൈഡൻ കോണിപ്പടിയിൽ വീണത്​.

സുരക്ഷ ഉ​ദ്യോഗസ്​ഥരുടെ സല്യൂട്ട് സ്വീകരിച്ച ശേഷമാണ്​ ബൈഡൻ കോണിപ്പടി കയറുന്നത്​. അതിവേഗതയിലായിരുന്നു അദ്ദേഹത്തിന്‍റെ നടത്തം​. അരികിലുള്ള കമ്പിയിൽപിടിച്ചാണ്​ കയറിയതെങ്കിലും പകുതി ദൂരമെത്തിയപ്പോൾ കാല്​ തെന്നുകയായിരുന്നു. എണീറ്റെങ്കിലും ഉടൻ തന്നെ വീണു. നിവരാൻ ശ്രമിക്കുന്നതിനിടെ അടുത്തപടിയിലും തെന്നി​ മുട്ടുകുത്തി വീണു​. എന്നാൽ, കാര്യമായി ഒന്നും സംഭവിച്ചില്ല.

പാന്‍റിലെ പൊടി​ കൈകൊണ്ട്​ തട്ടി വേഗത്തിൽ ഓടിക്കയറി. തുടർന്ന്​ സുരക്ഷ ഉദ്യോഗസ്​ഥർക്ക്​ അഭിവാദ്യം അർപ്പിച്ചാണ്​ ബൈഡൻ വിമാനത്തിലേക്ക്​ പ്രവേശിച്ചത്​.

അറ്റ്ലാന്‍റയിലെ മസാജ്​ പാർലറിൽ നടന്ന വെടിവെപ്പിനെ തുടർന്ന്​ ​ആശങ്കയിലായ ഏഷ്യൻ-അമേരിക്കൻ വംശജരെ സന്ദർശിക്കാനായിരുന്നു ബൈഡന്‍റെ യാത്ര. അതേമസയം, ബൈഡന്​ പ്രശ്​നങ്ങളൊന്നുമി​ല്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Full View

Tags:    
News Summary - Biden repeatedly stumbles while boarding a plane - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.