വാഷിങ്ടൺ: ഇസ്രായേൽ -ഫലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചശേഷമുള്ള ബൈഡന്റെ പ്രതികരണത്തിന് പ്രാധാന്യമേറെയാണ്.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് ശേഷമാണ് ഫോൺ സംഭാഷണവും ബൈഡന്റെ പ്രതികരണവും. ബൈഡന്റെ ദ്വിരാഷ്ട്ര പരിഹാര പരാമർശം സംബന്ധിച്ച് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ നെതന്യാഹു പൂർണമായി തള്ളിയില്ലെന്നതും ശ്രദ്ധേയമാണ്.
അതിനിടെ ഗസ്സയിൽ ഇസ്രോയൽ ആക്രമണത്തിൽ മരണം കാൽലക്ഷത്തോടടുക്കുകയാണ്. ദക്ഷിണ ലബനാനിൽ ഇസ്രായേൽ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.