ഹോ​ങ്കോങ്ങിൽ സ്ഥിതി മോശമാവുന്നു; വ്യവസായികൾക്ക്​ മുന്നറിയിപ്പുമായി ജോ ബൈഡൻ

വാഷിങ്​ടൺ: ഹോ​ങ്കോങ്ങിലെ യു.എസ്​ വ്യവസായികൾക്ക്​ മുന്നറിയിപ്പുമായി പ്രസിഡന്‍റ്​ ജോ ബൈഡൻ. ഹോ​േങ്കാങ്ങിൽ ബിസിനസ്​ നടത്തുന്നതിന്‍റെ അപകടസാധ്യതയെ കുറിച്ചാണ്​ യു.എസ്​ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്​. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്​താവന ഇന്ന്​ പുറത്തിറക്കുമെന്നും ജോ ​ബൈഡൻ കൂട്ടിച്ചേർത്തു. ചൈന ഹോ​ങ്കോങ്ങിൽ നിയന്ത്രണങ്ങൾ ശക്​തമാക്കുന്നതിനിടെയാണ്​ മുന്നറിയിപ്പ്​.

ഹോ​ങ്കോങ്ങിലെ സ്ഥിതി അനുദിനം മോശമാവുകയാണ്​. ചൈനീസ്​ സർക്കാർ അവരുടെ പ്രതിബദ്ധത പാലിക്കുന്നില്ലെന്ന്​ ജർമ്മൻ ചാൻസലർ എയ്​ഞ്ചല മെർക്കലുമായി ചേർന്ന്​ നടത്തിയ വാർത്തസമ്മേളനത്തിൽ ബൈഡൻ പറഞ്ഞു.

അതേസമയം, ഹോ​ങ്കോങ്ങിലെ വ്യവസായം ഉപേക്ഷിച്ച്​ നിർബന്ധമായും യു.എസിലേക്ക്​ മടങ്ങാൻ കമ്പനികളോട്​ നിർദേശിക്കില്ല. ജാഗ്രത പുലർത്താനുള്ള മുന്നറിയിപ്പ്​ മാത്രമാവും കമ്പനികൾക്ക്​ നൽകുക. യു.എസിലെ പല മൾട്ടിനാഷണൽ കമ്പനിളിൽ പലതി​േന്‍റയും ഏഷ്യയിലെ ആസ്ഥാനം ഹോ​ങ്കോങ്ങാണ്​.

Tags:    
News Summary - Biden Says U.S. to Warn Business on Deteriorating Hong Kong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.