ഈ വർഷാവസാനത്തോടെ യു.എസ്​ സാധാരണനിലയിലാകുമെന്ന്​ ബൈഡൻ

വാഷിങ്​ടൺ: ലക്ഷക്കണക്കിന്​ ജനങ്ങൾക്ക്​ കോവിഡ്​ വാക്​സിൻ വിതരണം ചെയ്യാൻ കഴിയുന്നതോടെ യു.എസ്​ ഈ വർഷാവസാനത്തോടെ സാധാരണനിലയിലാകുമെന്ന്​ പ്രതീക്ഷിക്കുന്നതായി ജോ ബൈഡൻ. മിഷിഗണിലെ ഫൈസർ വാക്​സിൻ ഗവേഷണകേന്ദ്രം സന്ദർശിക്കവെയാണ്​ ബൈഡ​െൻറ പ്രസ്​താവന. എല്ലാവരിലും ഒരുപോലെയെത്തിക്കാൻ വാക്​സിൻ നിർമാണം ത്വരിതപ്പെടുത്തേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്ങനെ വന്നാൽ ഈ വർഷാവസാനത്തോടെ യു.എസ്​ കോവിഡ്​മുക്തമാകും. ഈ വർഷത്തെ ഡിസംബർ കഴിഞ്ഞവർഷത്തേതിൽനിന്ന്​ വ്യത്യസ്​തമാകും. എന്നാൽ, ഒന്നിനും ഉറപ്പുപറയാനും പറ്റില്ല. കോവിഡ്​ വൈറസ്​ നിരവധി വകഭേദങ്ങൾ കണ്ടു. ശാസ്​ത്രത്തിൽ വിശ്വസിക്കുക. വൈറസ്​ ബാധ തടയാൻ ആവശ്യമായ കരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.