ഇസ്രായേലികൾ എരിതീയിൽ എണ്ണയൊഴിക്കരുതെന്ന് ബൈഡൻ

വാഷിങ്ടൺ: വെസ്റ്റ്ബാങ്കിൽ അധിനിവേശം നടത്തി താമസിക്കുന്ന ഇസ്രായേലികൾ ഫലസ്തീൻ പൗരൻമാർക്ക് നേരെ നടത്തുന്ന അക്രമം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ കരയുദ്ധത്തിന് തയാറെടുക്കുന്നവേളയിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇസ്രായേലിന്റെ പ്രതിരോധത്തിനുള്ള അവകാശം യു.എസ് അംഗീകരിക്കുന്നു. എന്നാൽ, വെസ്റ്റ്ബാങ്കിൽ ചില ഇസ്രായേലികൾ ഫലസ്തീനി​കളെ കൈകാര്യം ചെയ്യുന്ന രീതിയെ യു.എസ് വിമർശിച്ചു. വെസ്റ്റ് ബാങ്കിൽ വ്യാപകമായി കൊലപാതകങ്ങളും അറസ്റ്റുകളും നടത്തുന്നത് ഇസ്രായേൽ ഇപ്പോഴും തുടരുകയാണ്.

തീവ്രനിലപാടുള്ള ചില ഇസ്രായേലികൾ ഫലസ്തീനികളെ ആക്രമിക്കുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമാണ്. ഫലസ്തീനികൾക്ക് അവകാശപ്പെട്ട സ്ഥലത്തുവെച്ചാണ് ഇത്തരം ആക്രമണം നടത്തുന്നത്. ഇത് ഉടൻ അവസാനിപ്പിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡൻ.

ഇസ്രായേൽ യുദ്ധനിയമങ്ങൾ പാലിക്കണം. ഗസ്സയിൽ സിവിലിയൻസിന് പിന്നിൽ ഒളിച്ചിരിക്കുകയാണ് ഹമാസ് ചെയ്യുന്നതെന്നും ബൈഡൻ കുറ്റപ്പെടുത്തി. നേരത്തെ കരയുദ്ധത്തിനായി തയാറെടുത്തുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നെതന്യാഹുവിന്റെ പരാമർശം. കരയുദ്ധത്തിന്റെ പ്രധാന ലക്ഷ്യം ഹമാസിന്റെ സൈന്യത്തേയും മറ്റ് സംവിധാനങ്ങളേയും പൂർണമായും തകർക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

യുദ്ധകാല മ​ന്ത്രിസഭ മുഴുവൻ സമയവും പ്രവർത്തിക്കും. വിജയം വരെ പോരാട്ടം തുടരും. സൈനികരുടെ സുരക്ഷയെ മുൻനിർത്തി കരയുദ്ധത്തിന്റെ വിവരങ്ങൾ പുറത്ത് വിടുന്നില്ല. എപ്പോൾ കരയുദ്ധം നടത്തണമെന്നതിൽ യുദ്ധകാല മന്ത്രിസഭ തീരുമാനമെടുക്കുമെന്നും നെതന്യാഹു പറഞ്ഞു.

അ​തേ​സ​മ​യം, യു.​എ​സ് അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഗ​സ്സ​ക്കു മേ​ലു​ള്ള ക​ര​യാ​ക്ര​മ​ണം വൈ​കി​പ്പി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സ​മ്മ​തി​ച്ച​താ​യി യു.​എ​സ് മാ​ധ്യ​മ​മാ​യ വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി റി​പ്പോ​ർ​ട്ട് ചെ​യ്തിരുന്നു. പ​ശ്ചി​മേ​ഷ്യ​യി​ലെ ത​ങ്ങ​ളു​ടെ സേ​നാ​വി​ന്യാ​സ​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തു​വ​രെ ക​ര​യ​ധി​നി​വേ​ശം വൈ​കി​പ്പി​ക്കാ​നാ​ണ് യു.​എ​സ് അ​ഭ്യ​ർ​ഥി​ച്ച​ത്. സി​റി​യ​യു​മാ​യും ഇ​റാ​നു​മാ​യും സം​ഘ​ർ​ഷം മു​ന്നി​ൽ ക​ണ്ടാ​ണ് ഈ ​മു​ൻ​ക​രു​ത​ലെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ഇ​തി​നി​ടെ, ഇ​സ്രാ​യേ​ൽ വീ​ണ്ടും സി​റി​യ​യി​ൽ വ്യോ​മാ​​ക്ര​മ​ണം ന​ട​ത്തി. അ​ല​പ്പോ വി​മാ​ന​ത്താ​വ​ള റ​ൺ​വേ വീ​ണ്ടും ത​ക​ർ​ന്ന​താ​യും എ​ട്ടു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും സി​റി​യ​ൻ ഗ​താ​ഗ​ത മ​ന്ത്രാ​ല​യ വ​ക്താ​വ് സു​ലൈ​മാ​ൻ ഖ​ലീ​ൽ അ​റി​യി​ച്ചു. ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ടാം​ത​വ​ണ​യാ​ണ് ഇ​സ്രാ​യേ​ൽ സി​റി​യ​യെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​സ്രാ​യേ​ൽ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഈ​ലാ​ത്തി​ലേ​ക്ക് ഹ​മാ​സ് റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി. 344 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഗ​സ്സ​യി​ൽ ബു​ധ​നാ​ഴ്ച 756 ​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​കെ കൊ​ല്ല​പ്പെ​ട്ട​വ​ർ 6546 ആ​യി.

Tags:    
News Summary - Biden says West Bank settlers ‘pouring gasoline on fire’ as Israel prepares for Gaza ground invasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.