യു.എസിൽ മുസ്​ലിം രാജ്യങ്ങളുടെ യാത്ര വിലക്ക്​ അവസാനിക്കും

വാഷിങ്​ടൺ: മുസ്​ലിം രാജ്യങ്ങൾക്ക്​ യാത്ര വിലക്ക്​ ഉൾപ്പെടെയുള്ള പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ വിവാദ ഉത്തരവുകൾ ഒന്നൊന്നായി പൊളിച്ചെഴുതിയായിരിക്കും നിയുക്ത പ്രസിഡൻറ്​ ജോ ബൈഡ​െൻറ അധികാ​രാരോഹണമെന്ന്​ റിപ്പോർട്ട്​.

ജനുവരി 20ന്​ യു.എസി​െൻറ 46ാമത്​ പ്രസിഡൻറായി അധികാരമേറ്റയുടൻ എക്​സിക്യൂട്ടിവ്​ ഉത്തരവിലൂടെ യാത്രവിലക്ക്​ മരവിപ്പിക്കുക, പാരിസ്​ കരാറിൽ യു.എസി​െൻറ അംഗത്വം പുനഃസ്ഥാപിക്കുക തുടങ്ങിയ നടപടികൾക്കായിരിക്കും ബൈഡൻ മുൻകൈയെടുക്കുകയെന്ന്​ യു.എസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അതിർത്തിയിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെ കുടുംബങ്ങളോട്​ കൂട്ടിച്ചേർക്കാനും നടപടിയെടുക്കും. കോവിഡിനെ തുരത്താൻ മാസ്​ക്​ ധരിക്കൽ രാജ്യത്ത്​ നിർബന്ധമാക്കും.

അതോടൊപ്പം കോവിഡിൽ തകർന്ന രാജ്യത്തെ സമ്പദ്​വ്യവസ്ഥയെ രക്ഷിക്കാൻ 1.9 ട്രില്യൺ ഡോളറി​െൻറ സാമ്പത്തിക പാക്കേജും പാസാക്കും. അധികാരമേറ്റ്​ 100 ദിവസത്തിനകം 10 കോടി ജനങ്ങൾക്ക്​ കോവിഡ്​ വാക്​സിൻ നൽകുമെന്ന്​ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്​ചയാണ്​ ബൈഡ​െൻറ സ്ഥാനാരോഹണം.

സ്ഥാനാരോഹണ​ത്തോടനുബന്ധിച്ച്​ കലാപസാധ്യതകൾ മുന്നിൽക്കണ്ട്​ രാജ്യത്ത്​ വൻസുരക്ഷയാണ്​ ഒരുക്കിയത്​.  

Tags:    
News Summary - Biden to return US to Paris accord, rescind Muslim ban on day one in office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.