യുക്രെയ്ൻ അധിനിവേശത്തിന്​ പുടിൻ വലിയ വില നൽകേണ്ടിവരുമെന്ന്​ ബൈഡൻ

വാഷിങ്ടൺ: യുക്രെയ്നിൽ പൂർണമായ അധിനിവേശത്തിന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ശ്രമിക്കില്ലെന്നാണ് കരുതുന്നതെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ.

യു​ക്രെയ്നിൽ അധിനിവേശത്തിന് ശ്രമിച്ചാൽ പുടിൻ കനത്തവില നൽകേണ്ടിവരുമെന്നും ബൈഡൻ മുന്നറിയിപ്പു നൽകി. അധികാരത്തിൽ ഒരു വർഷം തികക്കുന്നതി​ന്‍റെ മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു ബൈഡ​ന്‍റെ മുന്നറിയിപ്പ്.

അധിനിവേശത്തിനു മുതിർന്നാൽ റഷ്യക്കെതിരെ സാമ്പത്തിക-രാഷ്ട്രീയ ഉപരോധങ്ങൾ ഏർപ്പെടുത്തും. യുക്രെയ്നെതി​രെ നടപടിക്ക് റഷ്യ തയാറെടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ പുടിൻ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നാണ് വിശ്വാസമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

അതിനിടെ, അഫ്ഗാനിസ്താനിൽനിന്ന്​ സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിൽ മാപ്പ് പറയില്ലെന്നും ബൈഡൻ വ്യക്​തമാക്കി. താലിബാൻ അധികാരത്തിലേറിയശേഷം നടന്ന അനിഷ്ടസംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്​തു.

കാബൂൾ വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ ജനങ്ങൾ കൊല്ലപ്പെട്ടതിൽ ഖേദമുണ്ടെന്നും ബൈഡൻ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ കാബൂൾ വിമാനത്താവളത്തിലുണ്ടായ രണ്ട് സ്ഫോടനങ്ങളിലായി 103 പേർ മരിക്കുകയും 143 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 12 നാവികസേന ഉദ്യോഗസ്ഥരും ഒരു നാവിക ഡോക്ടറും ഉൾപ്പെടെ 13 യു.എസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - biden warns putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.