ഏഴ്​ മാസത്തിനിടെ ആദ്യമായി ഷീ ജിങ്​പിങിനെ വിളിച്ച്​ ബൈഡൻ

വാഷിങ്​ടൺ: ഏഴു​ മാസത്തിനിടെ ആദ്യമായി ചൈനീസ്​ ഭരണാധികാരി​ ഷി ജിൻ​പിങ്ങിനെ വിളിച്ച്​ യു.എസ്​ പ്രസിഡൻറ്​​ ജോ ബൈഡൻ. വെള്ളിയാഴ്​ച രാവിലെ ഇരു നേതാക്കളും ഫോണിൽ 90 മിനിറ്റ്​ സംസാരിച്ചത്​ വൈറ്റ്​ഹൗസ്​ സ്​ഥിരീകരിച്ചു. യു.എസ്​-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതായിരുന്നു സംഭാഷണത്തി​െൻറ ഊന്നൽ. കോവിഡ്​ ഉറവിടം, മനുഷ്യാവകാശലംഘനങ്ങൾ, വ്യാപാരം എന്നീ വിഷയങ്ങളിലാണ്​ ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത നിലനിൽക്കുന്നത്​.

അനൗപചാരികവും എന്നാൽ ആഴത്തിലുള്ളതുമായ സംഭാഷണമാണ്​ നടന്നതെന്ന്​ ചൈനീസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ചൈനക്കെതിരായ യു.എസി​െൻറ നയങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതായി ഷി ബൈഡനെ ബോധ്യപ്പെടുത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മത്സരം വേണമെന്ന്​ യു.എസ്​ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അത്​ സംഘർഷത്തി‍െൻറ അവസ്ഥയിലേക്ക്​ പോകരുതെന്നാണ്​ ആഗ്രഹമെന്നും ബൈഡൻ ഷിയോട്​ പറഞ്ഞു.

ഇരു രാജ്യങ്ങൾക്കുമിടയിൽ ആശങ്കയായി നിലനിൽക്കുന്ന പ്രശ്​നങ്ങളിൽ ചർച്ചയുണ്ടായെന്ന്​ ചൈനീസ്​ ടെലിവിഷനായ സി.സി.ടി.വിയും റിപ്പോർട്ട്​ ചെയ്​തു. ആശയവിനിമയം നിലനിർത്തുമെന്ന ഉറപ്പിലാണ്​ ഇരുവരും സംഭാഷണം അവസാനിപ്പിച്ചത്​.

ലോകത്തിലെ പ്രധാന സാമ്പത്തിക ശക്​തികളായ അമേരിക്കയും ചൈനയും കാലങ്ങളായി തുടരുന്ന അഭി​പ്രായ ഭിന്നതകൾ ട്രംപ്​ഭരണകൂടത്തി​െൻറ സമയത്താണ്​ കൂടുതൽ രൂക്ഷമായത്​. ബൈഡൻ എത്തിയപ്പോഴും ചൈനയോടുള്ള യു.എസി​െൻറ സമീപനത്തിൽ അയവു വന്നില്ല. പ്രസിഡൻറായി ചുമതലയേറ്റതിനു ശേഷം ​ഫെബ്രുവരിയിൽ ഷി ജിൻപിങ്ങുമായി ബൈഡൻ രണ്ടര മണിക്കൂർ നീണ്ട ടെലിഫോൺ ചർച്ച നടത്തിയിരുന്നു. 

Tags:    
News Summary - Biden's Message To China In First Call With Xi In 7 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.