വാഷിങ്ടൺ: പ്രസിഡൻറായി ചുമതയേറ്റ ജോ ബൈഡന് ആശംസയുമായി പാർട്ടി മറന്ന് മുൻ പ്രസിഡൻറുമാർ ഒത്തൊരുമിച്ച അപൂർവ വിഡിയോ. മുൻ പ്രസിഡൻറുമാരായ ബിൽ ക്ലിൻറൺ, ജോർജ് ഡബ്ല്യു ബുഷ്, ബറാക് ഒബാമ എന്നിവരാണ് ബൈഡന് വിജയാശംസ നേർന്ന് വിഡിയോയിൽ ഒരുമിച്ചത്.
തെൻറ വൈസ്പ്രസിഡൻറായിരുന്ന ബൈഡൻ അമേരിക്കയുടെ 46ാമത് പ്രസിഡൻറായി ചുമതലയേറ്റതും രാജ്യത്തിന് ആദ്യമായി വനിത വൈസ് പ്രസിഡൻറിനെ ലഭിച്ചതും വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്നതാണെന്ന് ഒബാമ വിഡിയോയിൽ പറഞ്ഞു. സമാധാനപരമായ അധികാരക്കൈമാറ്റത്തെക്കുറിച്ച് സംസാരിക്കാൻ മൂന്ന് പ്രസിഡൻറുമാർ ഒരുമിച്ചത് അമേരിക്കയുടെ സമഗ്രതയെയാണ് സൂചിപ്പിക്കുന്നതെന്ന് ബുഷ് അഭിപ്രായപ്പെട്ടു.
തീർത്തും അസാധാരണമായ ഒന്നാണിത്. വെല്ലുവിളികളെ അതിജീവിക്കാനാണ് ഞങ്ങൾ ഇവിടെ ഒരുമിച്ചത്. അതുപോലെ കൂടുതൽ ഐക്യത്തിനായി എന്തും ചെയ്യാൻ തയാറാണെന്നും ബിൽ ക്ലിൻറൺ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.