കാലിഫോര്‍ണിയ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍റനെ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയ ഇര്‍വിന്‍ മെഡിക്കല്‍ സെന്‍ററിലെ അത്യാഹിത വിഭാഗത്തിലാണ് ക്ലിന്‍റനെ പ്രവേശിപ്പിച്ചത്. കോവിഡ് സംബന്ധിച്ച കാരണങ്ങളാലല്ല ക്ലിന്‍റനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡോക്ടർ വ്യക്തമാക്കി.
മൂത്രാശയത്തിൽ അണുബാധയുണ്ട്. യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ രക്തത്തിലേക്കും കലര്‍ന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
ക്ലിന്‍റന്‍ വീട്ടുകാരുമായി സംസാരിച്ചു. മരുന്നുകളോട് ശരീരം നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. എത്രയും വേഗം ക്ലിന്റന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ക്ലിന്‍റനെ ഐ.സി.യുവിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
അമേരിക്കയുടെ 42ാമത്തെ പ്രസിഡന്‍റായി 1993 മുതൽ 2001 വരെയാണ് ക്ലിന്‍റൺ അധികാരത്തിലുണ്ടായിരുന്നത്. 2004ൽ ഇദ്ദേഹം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.