ജനിതകമാറ്റം വന്ന വൈറസിനെതിരേ വാക്​സിൻ ആറ്​ ആഴ്ചക്കുള്ളിൽ -ബയോണ്‍ടെക്

ലണ്ടന്‍: ബ്രിട്ടനില്‍ പടരുന്ന ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തിനെതിരേ ഫൈസറുമായി ചേർന്ന്​ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഫലപ്രദമാകുമെന്ന് ബയേൺടെക്ക്​ ചീഫ് എക്‌സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍. പുതിയ വാക്​സിനെതിരെ ഫലപ്രദമാകുന്ന രീതിയിൽ വാക്​സിനെ അനുയോജ്യമാക്കാൻ ആറ് ആഴ്ച മതിയെന്നും അദ്ദേഹം വ്യക്​തമാക്കി.

ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസിന് ഒമ്പത് മ്യൂട്ടേഷനുകളാണ് സംഭവിച്ചിരിക്കുന്നത്​. എന്നിരുന്നാലും വാക്‌സിന്‍ ഫലപ്രദമാകും. കാരണം അതില്‍ ആയിരത്തിലധികം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ ഒമ്പത് എണ്ണം മാത്രമേ മാറിയിട്ടുള്ളൂ, 99 ശതമാനം പ്രോട്ടീനും ഇപ്പോഴും സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - BioNTech says can make mutation-beating vaccine in 6 weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.