മാഡ്രിഡ്: സ്‌പെയിനിന്റെ തെക്കന്‍ തീരത്ത് മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ എട്ട് കുടിയേറ്റക്കാരുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ചക്കും ചൊവ്വാഴ്ച രാവിലെക്കും ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
ബോട്ടുകളില്‍ എത്തി മുങ്ങിപ്പോയതാകാമെന്ന് അല്‍മേറിയ അധികൃതര്‍ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൊറോക്കോയില്‍ നിന്നോ അള്‍ജീരിയയില്‍ നിന്നോ പുറപ്പെട്ടവരാകാമെന്ന് കരുതുന്നു. യൂറോപ്പിലെത്താന്‍ പടിഞ്ഞാറന്‍ മെഡിറ്ററേനിയനിലൂടെ 200 കിലോമീറ്ററാണ് താണ്ടേണ്ടത്.
ഈ വര്‍ഷം ഇതുരെ കുടിയേറ്റക്കാരും അഭയാര്‍ഥികളുമായി 10,701 പേര്‍ സ്‌പെയിനിലും ബലേറിക് ഐലന്‍ഡ്‌സിലും കടല്‍ മാര്‍ഗം എത്തിയെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.