ബഗ്ദാദ്: ഇറാഖ് നഗരമായ സദ്റിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ മരണം 35 ആയി. തിങ്കളാഴ്ച വൈകുന്നേരം ഈദ് ഷോപ്പിങ്ങിനിറങ്ങിയവരാണ് ആക്രമണത്തിന് ഇരയായത്. പലരുടെയും മൃതദേഹങ്ങൾ ചിന്നിത്തെറിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഫോടനത്തിെൻറ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.
60ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. സദ്ർ നഗരത്തിലെ വഹൈലാത്ത് മാർക്കറ്റിലാണ് സ്ഫോടനം നടന്നത്.
പ്രാദേശികമായി നിർമിച്ച ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് ഇറാഖ് ആഭ്യന്തര മന്ത്രാലയത്തിെൻറ വിശദീകരണം. കൊടൂര കുറ്റ കൃത്യമാണ് രാജ്യത്ത് നടന്നതെന്നും അപലപിക്കുന്നതായും ഇറാഖ് പ്രസിഡൻറ് ബർഹം സാലിഹ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.