ഇസ്‍ലാമാബാദ്: വടക്കൻ അഫ്ഗാനിസ്താനിലെ മതപാഠശാലക്കുനേരെയുണ്ടായ ബോംബാക്രമണത്തിൽ 10 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി താലിബാൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ബുധനാഴ്ച വടക്കൻ സമംഗാൻ പ്രവിശ്യയുടെ തലസ്ഥാനമായ അയ്ബക്കിലെ ജഹ്ദിയ മദ്റസയിലുണ്ടായ സ്ഫോടനത്തിൽ 20 പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൽ നാഫി താക്കൂർ പറഞ്ഞു.
പ്രാദേശിക സമയം ഉച്ചക്ക് 12:45 ഓടെയാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ 2021 ആഗസ്റ്റിൽ താലിബാൻ അധികാരമേറ്റതു മുതൽ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ശാഖ ആക്രമണം പതിവാണ്.
അഫ്ഗാനിലെ ശിയ മുസ്‍ലിംകളെ ലക്ഷ്യമിട്ട് ഐ.എസ് ബോംബാക്രമണം നടത്താറുണ്ടെങ്കിലും താലിബാനുമായി ബന്ധപ്പെട്ട സുന്നി പള്ളികളെയും മദ്റസകളെയും ലക്ഷ്യമിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.