കോവിഡ് പ്രതിസന്ധികൾക്കിടയിലും ഹരിത വ്യവസായ വിപ്ലവം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് േജാൺസൻ. 'ടെൻ പോയൻറ് ഗ്രീൻ പ്ലാൻ' എന്ന പേരിലാണ് ബോറിസ് സർക്കാറിെൻറ പുതിയ പ്രഖ്യാപനം. കോവിഡ് പ്രതിസന്ധി മറികടക്കാൻ 2,50000 പുതിയ തൊഴിലുകൾ സൃഷ്ടിക്കുമെന്നും 'ടെൻ പോയൻറ് ഗ്രീൻ പ്ലാനിൽ' പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രകൃതി സംരക്ഷണ സംഘടനകളിൽ നിന്ന് കൈയടി നേടിയ ഗ്രീൻ ഇൻഡസ്ട്രിയൽ റെവല്യൂഷനെതിരെ പ്രതിപക്ഷ കക്ഷികളടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. വടക്കൻ ഇംഗ്ലണ്ടിലും മിഡ്ലാൻറ്സിലും സ്ക്കോട്ലൻറിലും വെയ്ൽസിലുമാണ് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നത്.
2030ഓടെ പെട്രോൾ-ഡീസൽ കാറുകൾ പൂർണമായും നിരോധിക്കുകയെന്നതാണ് ഇതിൽ പ്രധാനം. കാറ്റിൽ നിന്നുള്ള വൈദ്യൂതി ഉൽപാദനത്തിലും ഉൗന്നൽ നൽകും. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിെൻറ ഭാഗമായാണ് പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നത്. എന്നാല്‍, പുതിയ സാങ്കേതിക വിദ്യ ഉൾകൊള്ളുന്ന ഹൈബ്രിഡ് വാഹനങ്ങള്‍ തുടര്‍ന്നും അനുവദിക്കും.
രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിെൻറ ഭാഗമായി 2040-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ഗ്രൗൻ പ്ലാനിെൻറ ഭാഗമായി 2030-ല്‍ തന്നെ പെട്രോൾ ഡീസൽ കാര്‍, വാന്‍ തുടങ്ങിയ വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം.
'ദി ഗ്ലോബൽ സെൻറർ ഓഫ് ഗ്രീൻ ഫിനാൻസ്' എന്നാണ് ഹരിത വിപ്ലവത്തിെൻറ മുദ്രാവാക്യം. പൊതു ഗതാഗതത്തിനും സൈക്ലിങ്ങിനും ഊന്നൽ നൽകിയായിരിക്കും വരുംവർഷങ്ങളിൽ വികസ പ്രവർത്തനങ്ങൾ. ന്യൂക്ലിയർ, ഹൈഡ്രജൻ ഊർജ ഉദ്പാദനത്തിനും ഉൗന്നൽ നൽകിയിട്ടുണ്ട്. 30,000 ഹെക്ടറിൽ മരം നട്ട് വനം വളർത്താനും ബോറിസ് ജോൺസൻ സർക്കാർ തീരുമാനമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.