ലണ്ടൻ: കോവിഡ് നിയമങ്ങൾ ലംഘിച്ച് ഔദ്യോഗിക വസതിയിൽ വിരുന്ന് നടത്തി വിവാദത്തിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ രാജിക്കായി സമ്മർദമുയരുന്നു.
പ്രധാനമന്ത്രി വിശ്വാസവോട്ട് തേടണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രിയും കൺസർവേറ്റിവ് എം.പിയുമായ നിക് ഗിബ് രംഗത്തുവന്നു. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിരുന്നിൽ ബോറിസ് ജോൺസൺ പങ്കെടുത്ത ചിത്രം പുറത്തുവന്നിരുന്നു. ചിത്രം അന്വേഷണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പൊലീസിന് കൈമാറി. രണ്ടുപേർ കൂടിനിൽക്കരുതെന്ന കോവിഡ് നിയമം ലംഘിച്ചാണ് 10ലേറെ ആളുകളുമായി ബോറിസ് ജോൺസൺ വിരുന്ന് നടത്തിയത്. സർക്കാറിൽ ജനങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പ്രധാനമന്ത്രിയെ മാറ്റണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.