മൊഡേണ വാക്​സിൻ സ്വീകരിച്ച ഡോക്​ടർക്ക്​ അലർജി

ന്യൂയോർക്ക്​: യു.എസിൽ മൊഡേണ വാക്​സിൻ സ്വീകരിച്ച ഡോക്​ടർക്ക്​ അലർജിയുണ്ടായെന്ന്​ പരാതി. ബോസ്റ്റണിലെ ഡോക്​ടർക്കാണ് ​ഗുരുതര അലർജയുണ്ടായത്​​. കടൽ മത്സ്യങ്ങൾ ഭക്ഷിക്കു​േമ്പാൾ ചിലർക്കുണ്ടാവുന്ന അലർജിക്ക്​ സമാനമായ രോഗാവസ്ഥയാണ്​ ഡോക്​ടർക്കുണ്ടായത്​.

ബോസ്റ്റൺ മെഡിക്കൽ സെന്‍ററിലെ ഓ​​ങ്കോളജിസ്റ്റ്​ ഡോ. ഹുസൈൻ സദ്രാസദെയാണ്​ വാക്​സിൻ സ്വീകരിച്ചത്​. വാക്​സിൻ സ്വീകരിച്ച്​ ഒരു മണിക്കൂറിനകം ഡോക്​ടർക്ക്​ തലചുറ്റൽ അനുഭവപ്പെട്ടു. ഹൃദയമിടിപ്പ്​ വർധിക്കുകയും ചെയ്​തു. തുടർന്ന്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒരു ദിവസത്തിന്​ ശേഷം ഡിസ്​ചാർജ്​ ചെയ്യുകയും ചെയ്​തു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട്​ പരസ്യപ്രതികരണം നടത്താൻ മൊഡേണ വാക്​സിൻ വക്​താവ്​ റേയ്​ ജോർദാൻ തയാറായില്ല. ഒറ്റപ്പെട്ട സംഭവം മുൻനിർത്തി പ്രതികരിക്കാനാവില്ലെന്നാണ്​ കമ്പനിയുടെ നിലപാട്​. എന്നാൽ, മെഡിക്കൽ സുരക്ഷാ ടീം ഇക്കാര്യം പരിശോധിക്കുമെന്നും കമ്പനി വ്യക്​തമാക്കി.

Tags:    
News Summary - Boston Doctor Reports Serious Allergic Reaction After Getting Moderna’s Covid Vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.