മാസ്​ക്​ ധരിക്കാതെ പൊതുപരിപാടിയിൽ; ബ്രസീൽ പ്രസിഡൻറ്​ ബോൽസനാരോക്ക്​ പിഴ

ബ്രസീലിയ: പൊതുപരിപാടിയിൽ ആരോഗ്യവകുപ്പി​െൻറ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിന്​ ബ്രസീൽ പ്രസിഡൻറ്​ ജെയിൽ ബോൽസനാരോക്ക്​ പിഴയിട്ടു. രാജ്യം കോവിഡിനെതിരെ പടപൊരുതു​േമ്പാൾ എല്ലാവരും മാനദണ്ഡങ്ങൾ പാലിക്കാൻ ബാധ്യസ്​ഥരാണെന്ന്​ മാരൻഹാഒ ഗവർണർ പറഞ്ഞു.

സുരക്ഷാ മുൻകരുതലുകളില്ലാതെ പൊതു പരിപാടി സംഘടിപ്പിച്ചതിന്​ ബോൽസനാരോക്കെതിരെ കേസെടുക്കുകയും ചെയ്​തു. നിയമം എല്ലാവർക്കും ബാധകമാണെന്നും ഗവർണർ ഫ്ലേവിയോ ഡിനോ ട്വീറ്റ്​ ചെയ്​തു. സംസ്​ഥാനത്ത്​ നൂറുപേരിൽ കൂടുതൽ ഒത്തുചേരുന്നത്​ നിരോധിച്ചിട്ടുണ്ടെന്നും മാസ്​ക്​ നിർബന്ധമാക്കിയിരുന്നുവെന്നു ഡിനോ ഒാർമിപ്പിക്കുകയും ചെയ്​തു.

സംഭവത്തിൽ ബോൽസനാരോയുടെ ഒാഫിസിന്​ 15ദിവസം മറുപടി നൽകാൻ സമയം നൽകി. അതിനുശേഷമായിരിക്കും പിഴത്തുക നിശ്ചയിക്കുക. സംഭവത്തിൽ പ്രസിഡൻറി​െൻറ ഒാഫിസ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്​ച അസൈലാൻഡിയയിൽ ഗ്രാമീണ സ്വത്തവകാശം കൈമാറുന്ന ചടങ്ങ്​ ബോൽസനാരോ നിർവഹിച്ചിരുന്നു. മാസ്​ക്​ ധരിക്കാതെ ചടങ്ങിൽ പ​െങ്കടുത്ത ബോൽസ​നാരോ ഡിനോയെ 'കൊഴുത്ത ഏകാധിപതി' എന്നും വിശേഷിപ്പിക്കുകയും ചെയ്​തിരുന്നു. തീവ്ര വലതുപക്ഷക്കാരനായ ബോൽസനാരോ കോവിഡ്​ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുന്ന ഗവർണർമാർക്കെതിരെ രംഗത്തെത്തിയിരുന്നു. ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ മരണം റ​ിപ്പോർട്ട്​ ചെയ്​ത രണ്ടാമത്തെ രാജ്യമാണ്​ ബ്രസീൽ. 

Tags:    
News Summary - Brazil President Bolsonaro fined for violating Covid-19 restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.