സാവോ പോളോ: ഇന്ത്യയിൽനിന്ന് രണ്ട് ദശലക്ഷം കോവിഡ് പ്രതിരോധ വാക്സിൻ ബ്രസീലിൽ എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്‍റ് ജെയിർ ബോൽസനാേരാ. പോർച്ചുഗീസ് ഭാഷയിലായിരുന്നു ട്വീറ്റ്.
ഹനുമാൻ മൃതസജ്ജീവനി െകാണ്ടുവരുന്ന ചിത്രം പങ്കുവെച്ചായിരുന്നു ട്വീറ്റ്. നമസ്കാർ, ധന്യവാദ് തുടങ്ങിയ പദങ്ങളും ബോൽസനാരോ ട്വീറ്റിൽ ഉപയോഗിച്ചു. ഇന്ത്യയെപ്പോലൊരു മഹത്തായ രാജ്യത്തിന്‍റെ പിന്തുണ ഈ പ്രതിസന്ധി മറികടക്കാൻ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ബോൽസനാരോ കുറിച്ചു.
അതേസമയം ബ്രസീലിനെ സഹായിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് രണ്ടു ദശലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ ഇന്ത്യ ബ്രസീലിലേക്ക് കയറ്റിയയച്ചത്. വാണിജ്യാടിസ്ഥാനത്തിൽ കോവിഡ് വാക്സിൻ കയറ്റിയയക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.