ലണ്ടൻ: ബ്രിട്ടനിൽ കണ്ടെത്തിയ അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്‍റെ പുതിയ വകഭേദം നിയന്ത്രണാതീതമല്ലെന്നും നിലവിൽ കൈകൊണ്ട നടപടിക്രമങ്ങൾ ഉപയോഗിച്ച് പിടിച്ചുെകട്ടാനാകുമെന്നും ലോകാരോഗ്യ സംഘടന.
നിരവധി അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസുകളെ മഹാമാരിയുടെ വിവിധ ഘട്ടങ്ങളിൽ കണ്ടെത്തുകയും പ്രതിരോധിക്കുകയും ചെയ്തതായി ഡബ്ല്യു.എച്ച്.ഒ ഉന്നത ഉദ്യോഗസ്ഥൻ മൈക്കൽ റയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'നിലവിലെ അവസ്ഥയും നിയന്ത്രണാതീതമല്ല. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ ശക്തമായ മുൻകരുതലോടെ നടപടി എടുക്കേണ്ടതുണ്ട്. നിലവിൽ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് വേണ്ടത്. അത് കുറച്ചുകൂടി തീവ്രതയോടെ ഇനി ചെയ്യേണ്ടിവരും. ഈ വൈറസിനെ നിയന്ത്രണത്തിലാക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും മൈക്കൽ റയാൻ പറഞ്ഞു.
നേരത്തെ ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻേകാക്ക് പുതിയ ൈവറസ് നിയന്ത്രണാതീതമാണെന്ന് പറഞ്ഞിരുന്നു. 70 ശതമാനം അധികമാണ് പുതിയ വൈറസ് വകഭേദത്തിന്‍റെ പകരാനുള്ള ശേഷി. ബ്രിട്ടനിൽ നിരവധി പേർക്കാണ് ഈ ൈവറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനെ തുടർന്നായിരുന്നു ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറിയുടെ പ്രസ്താവന.
ബ്രിട്ടനിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ നിരവധി രാജ്യങ്ങൾ ബ്രിട്ടനിലേക്കുള്ള വിമാന സർവിസുകൾ നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ ബ്രിട്ടനിൽ ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.