ലണ്ടൻ: പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനും ബ്രിട്ടീഷ് പാർലമെന്റിലെ പ്രഥമ ഇന്ത്യൻ അംഗവുമായിരുന്ന ദാദാഭായ് നവറോജിയുടെ ലണ്ടനിലെ വസതിക്ക് 'നീല ഫലകം' ബഹുമതി നൽകി ബ്രിട്ടീഷ് സർക്കാർ.
ചരിത്ര പ്രാധാന്യമുള്ള പൈതൃക കെട്ടിടങ്ങൾക്ക് ബ്രിട്ടീഷ് സർക്കാറിനു കീഴിലെ 'ഇംഗ്ലീഷ് ഹെറിറ്റേജ്' സ്ഥാപനം നൽകിവരുന്ന ബഹുമതിയാണ് നീല ഫലകം (ബ്ലൂ പ്ലാക്). ലണ്ടനിലെ ബ്രോംലിയിൽ പെംഗിയിലുള്ള വാഷിങ്ടൺ ഹൗസിനാണ് ആദരം. 'ഇന്ത്യയുടെ വന്ദ്യ വയോധികൻ' എന്നു വിളിക്കപ്പെട്ടിരുന്ന നവറോജി ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചയാളാണ്. 1897ലാണ് ഈ വീട്ടിലേക്ക് താമസം മാറിയതെന്നാണ് കരുതുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് കെട്ടിടത്തിൽ ആദരത്തിന്റെ ഭാഗമായി നവറോജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.