ലണ്ടൻ: യൂറോപ്യൻ യൂനിയനുമായുള്ള ചരിത്രപരമായ ബ്രെക്സിറ്റ് വ്യാപാര ഇടപാടിന് യു.കെ എം.പിമാർ അംഗീകാരം നൽകി. 73 വോട്ടുകൾക്ക് എതിരെ 521 വോട്ടുകൾക്കാണ് ബിൽ പാസായത്. ഡിസംബർ 31ന് യൂറോപ്യൻ യൂനിയൻ ബ്രിട്ടന് അനുവദിച്ച പരിവർത്തന കാലയളവ് തീരുന്നതിന് തൊട്ടുമുമ്പ് വിളിച്ചുചേർത്ത പാർലമെൻറ് യോഗത്തിലാണ് യൂറോപ്യൻ യൂനിയനുമായി ചേർന്ന് ഉണ്ടാക്കിയ ബ്രെക്സിറ്റ് സ്വതന്ത്ര വ്യാപാര കരാർ പാസാക്കിയത്. പുതുവർഷത്തിൽ യൂറോപ്യൻ യൂനിയനുമായുള്ള ചരിത്രപരമായ വ്യാപാര ഇടപാടിനെ പിന്തുണക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എം.പിമാരോട് നേരത്തേ അഭ്യർഥിച്ചിരുന്നു. രാജ്യചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ പുതിയ കരാർ വഴിവെക്കുമെന്നും യൂറോപ്യൻ യൂനിയെൻറ ഉത്തമസുഹൃത്തും സഖ്യകക്ഷിയുമായി യു.കെ തുടരുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. 2019 ഫെബ്രുവരിയിലാണ് 47 വർഷം നീണ്ട ബന്ധം ബ്രിട്ടനും യൂറോപ്യൻ യൂനിയനും അവസാനിപ്പിച്ചത്. െബ്രക്സിറ്റ് യാഥാർഥ്യമായതിനു ശേഷം 11 മാസം പരിവർത്തന കാലയളവായി (ട്രാൻസിഷൻ പീരിയഡ്) യൂറോപ്യൻ യൂനിയൻ അനുവദിച്ചിരുന്നു. അതാണ് വ്യാഴാഴ്ച അർധരാത്രിയോടെ അവസാനിക്കുന്നത്.
ബ്രെക്സിറ്റിനു ശേഷം ബ്രിട്ടന് വാണിജ്യം, വ്യാപാരം, നയതന്ത്രം തുടങ്ങിയ കാര്യങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയാണ് യൂറോപ്യൻ യൂനിയൻ 2020 ഡിസംബർ 31വരെ 11 മാസം പരിവർത്തന കാലയളവ് അനുവദിച്ചത്. യൂറോപ്യൻ യൂനിയൻ അംഗത്വം ഒഴിവായെങ്കിലും ഈ കാലയളവിൽ യൂനിയൻ രാജ്യങ്ങളുമായി വ്യാപാരവും മറ്റും ബ്രിട്ടന് തടസ്സമില്ലാതെ നടത്താനായിരുന്നു.
യൂറോപ്യൻ യൂനിയൻ നിയമങ്ങളായിരുന്നു ഈ കാലയളവിൽ ബ്രിട്ടൻ പിന്തുടർന്നിരുന്നതും. ഇന്നത്തോടെ അതിനും അന്ത്യമാകും. ജനുവരി ഒന്നുമുതൽ പുതിയ നിയമം നിലവിൽ വരും
യൂറോപ്യൻ പാർലമെൻറും ബ്രിട്ടീഷ് പാർലമെൻറും അംഗീകരിച്ച െബ്രക്സിറ്റ് വേർപിരിയൽ കരാർ അനുസരിച്ചാകും ഇനിയുള്ള ബന്ധം. യൂനിയനിൽ ഉൾപ്പെടാത്ത രാജ്യങ്ങളുമായി വ്യാപാര കരാറിൽ ഏർപ്പെടാനാകുമെന്നതാണ് െബ്രക്സിറ്റ് കരാറിെൻറ പുതുമ.
അമേരിക്ക, ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടാൻ െബ്രക്സിറ്റിനു മുമ്പ് അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോൾ ലഭിച്ച സ്വാതന്ത്ര്യം യു.കെയുടെ സമ്പദ്വ്യവസ്ഥയെ ഉയരങ്ങളിലെത്തിക്കുമെന്ന വാദമാണ് െബ്രക്സിറ്റ് അനുകൂലികൾ ഉന്നയിച്ചിരുന്നത്.
പരിവർത്തന കാലം ഇന്നവസാനിക്കെ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ പുതിയ വ്യാപാര ഉടമ്പടി ബോറിസ് ജോൺസൺ സർക്കാറിന് തുണയാകും.
യൂനിയനുമായി ഇടയുന്ന തീരുമാനങ്ങളിലേക്ക് പോകാൻ താൽപര്യമില്ലെന്ന നിലപാടാണ് ബോറിസ് പ്രഖ്യാപിച്ചിട്ടുള്ളത്. യൂനിയനുമായി ഇടഞ്ഞാൽ ബ്രിട്ടന് വ്യാപാരങ്ങളിൽ താരിഫ് ഇളവുകൾ നഷ്ടപ്പെടും. അതിന് മുതിരാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.