ബ്രിട്ടീഷ് പ്രധാനമന്ത്രി: അഭിപ്രായ സർവേയിലും ഋഷി സുനക് മുന്നിൽ

ലണ്ടൻ: ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിലെ പകുതി അംഗങ്ങളും ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനക് നല്ലൊരു പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിക്കുന്നു. ഞായറാഴ്ച നടന്ന പുതിയ അഭിപ്രായ സർവേയിൽ 48 ശതമാനം പേരാണ് സുനകിനെ അനുകൂലിച്ചത്. ജെ.എൽ പാർട്ണേഴ്സ് 4400 പേരിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസാണ് രണ്ടാമതെന്നും സൺഡേ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. 39 ശതമാനം പേരാണ് പിന്തുണച്ചത്. 33 ശതമാനം പേർ വാണിജ്യമന്ത്രി പെന്നി മൊർഡോണ്ടിന് അനുകൂലമാണ്.

ബോറിസ് ജോൺസണിന്റെ പിൻഗാമിയായി അടുത്ത കൺസർവേറ്റിവ് പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള മത്സരം ഈ മൂന്നു പേരിലേക്ക് ചുരുങ്ങുന്നതിനിടെയാണ് സർവേ വരുന്നത്. മുൻ മന്ത്രി കെമി ബാദെനോച്, പാർലമെന്റ് വിദേശകാര്യ സമിതി അധ്യക്ഷൻ ടോം തുഗെൻദാറ്റ് എന്നിവർ നാലും അഞ്ചും സ്ഥാനത്താണുള്ളത്.

അതേസമയം, സർവേയിൽ പ്രതിപക്ഷമായ ലേബർ പാർട്ടി കൺസർവേറ്റിവുകളേക്കാൾ 11 പോയന്റ് മുന്നിലാണ്. കൺസർവേറ്റിവുകൾ 31 പോയന്റ് നേടിയപ്പോൾ ലേബർ പാർട്ടി 42 പോയന്റ് നേടി. ആദ്യ രണ്ടു റൗണ്ട് വോട്ടെടുപ്പിൽ 42കാരനായ സുനകിനാണ് മുൻതൂക്കം. ഈ ആഴ്ചയിലെ അടുത്ത റൗണ്ട് വോട്ടെടുപ്പോടെ മത്സരം രണ്ടുപേരിലേക്കു ചുരുങ്ങും.

Tags:    
News Summary - British Prime Minister: Rishi Sunak is ahead in opinion polls too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.