സോഫിയ: പാർലമെന്റ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബൾഗേറിയയിൽ പ്രസിഡന്റും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ. സ്പീക്കർ നികോള മിൻചേവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ആറു മണിക്കൂർ നീണ്ട ദേശീയ സുരക്ഷ സമിതി യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.
യോഗത്തിൽ സംബന്ധിച്ച പ്രസിഡന്റ് റുമെൻ റദേവ്, പ്രധാനമന്ത്രി കിറിൽ പെറ്റ്കോവ്, മന്ത്രിമാർ, സുരക്ഷ-രഹസ്യാന്വേഷണ വിഭാഗം തലവന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ളവരാണ് നിർബന്ധിത സമ്പർക്കവിലക്കിൽ പോയതെന്ന് ബൾഗേറിയയുടെ മുഖ്യ ആരോഗ്യ ഇൻസ്പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.