ഇറാനിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 28 മരണം

തെഹ്റാൻ: ഇറാനിൽ ശിയ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഹൈവേയിൽ തലകീഴായി മറിഞ്ഞു 28 പേർ മരിച്ചു. 51 തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.

പാകിസ്താനിൽനിന്ന് ഇറാൻ വഴി ഇറാഖിലെ ശിയ തീർഥാടന കേന്ദ്രമായ കർബലയിലേക്ക് പോവുകയായിരുന്നു ബസ്. മധ്യ ഇറാനിലെ യാസ്ദ് പ്രവിശ്യയിലെ ഹൈരേയിൽ ചൊവ്വാഴ്ച രാത്രിയാണ് ബസ് അപകടത്തിൽ പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും അതിൽ 14 പേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക എമർജൻസി ഉദ്യോഗസ്ഥൻ മുഹമ്മദ് അലി മാലെക്സാദെ പറഞ്ഞു.

പാകിസ്താൻ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇതിനകം 30 ലക്ഷം തീർഥാടകർ രാജ്യത്തുനിന്ന് കർബലയിലേക്ക് പോയതായി ഇറാൻ പോലീസ് അറിയിച്ചു.

Tags:    
News Summary - Bus carrying pilgrims overturns in Koka in Iran; 28 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.