ന്യൂയോർക്: നികുതി തർക്ക കേസിൽ യു.കെ കേന്ദ്രമായ കെയിൻ എനർജിക്ക് ഇന്ത്യ നൽകാനുണ്ടെന്നു പറയുന്ന 120 കോടി ഡോളറിനും അതിെൻറ പലിശക്കും തുല്യമായി എയർ ഇന്ത്യയുടെ വിമാനങ്ങളടക്കം 170 കോടി യു.എസ് ഡോളർ വിലവരുന്ന വിദേശ ആസ്തികൾ പിടിച്ചടക്കാൻ കെയിൻ നീക്കംതുടങ്ങി. ഇന്ത്യയുടെ വിമാനക്കമ്പനി എന്ന നിലക്കാണ് എയർ ഇന്ത്യയുടെ ആസ്തി പിടിച്ചടക്കാൻ വിദേശ കമ്പനിയായ കെയിൻ എനർജി ശ്രമിക്കുന്നത്.
നികുതി തർക്ക കേസിൽ ഇന്ത്യക്കെതിരെ കെയിൻ എനർജിക്ക് അനുകൂലമായി അന്താരാഷ്ട്ര തർക്കപരിഹാര ട്രൈബ്യൂണൽ 2020 ഡിസംബറിൽ വിധി പുറപ്പെടുവിച്ചിരുന്നു. 120 കോടി ഡോളറും പലിശയും കെയിൻ എനർജിക്ക് നൽകാനായിരുന്നു വിധി. ഇത് ഈടാക്കുന്നതിെൻറ ഭാഗമായാണ് ഇന്ത്യയുടെ ആസ്തി എന്ന നിലയിൽ എയർ ഇന്ത്യയുടെ വിമാനങ്ങളും മറ്റും പിടിച്ചടക്കാൻ അനുമതി തേടി കെയിൻ എനർജി യു.എസ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
എന്നാൽ, കേസിനെക്കുറിച്ച് അറിയില്ലെന്നും നോട്ടീസ് ലഭിച്ചാൽ ഉയർന്ന കോടതിയിൽ അപ്പീൽ നൽകുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.