ഇസ്‍ലാമാബാദ്: ബജറ്റ് അവതരിപ്പിച്ചതിനുശേഷം പാകിസ്താനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാവും നല്ലതെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാന് ആഭ്യന്തരമന്ത്രി ശൈഖ് റാഷിദിന്റെ ഉപദേശം. പ്രതിപക്ഷം അവിശ്വാസപ്രമേയം സമർപ്പിച്ചതിനുശേഷം ഇംറാന്റെ ജനപ്രീതി വർധിച്ചതായും റാഷിദ് അവകാശപ്പെട്ടു.
നേരത്തേ തെരഞ്ഞെടുപ്പ് നടത്തണമെന്നത് തന്റെ മാത്രം അഭിപ്രായമാണെന്നും ഭരണകക്ഷിയായ തെഹ്‍രീകെ ഇൻസാഫ് പാർട്ടി സ്വീകരിക്കണമെന്നില്ലെന്നും റാഷിദ് പറഞ്ഞു. എല്ലാ വർഷവും ജൂൺ അവസാനമാണ് പാകിസ്താനിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.
രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാൻ നേരത്തേ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇത് രണ്ടാം തവണയാണ് റാഷിദ് ആവശ്യപ്പെടുന്നത്. 2023ലാണ് പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.