കംബോഡിയ: ഭാഗ്യ വഴി തേടി ജനനതീയ്യതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ. 1951 ഏപ്രിൽ നാലിൽ നിന്നും 1952 ആഗസ്റ്റ് അഞ്ചിലേക്കാണ് പ്രധാനമന്ത്രി ഔദ്യോഗിക ജനന തീയതി മാറ്റിയത്. പുതിയ തീയതിയിലാണ് തന്റെ യാഥാർഥ ജന്മദിനമെന്ന് ഹുൻ സെൻ അറിയിച്ചു.
സിംഗപൂരിലെ ചികിത്സക്കുശേഷം മടങ്ങിയ മടങ്ങിയെത്തിയ ഹുൻസൈനിന്റെ മൂത്ത സഹോദരൻ 10 ദിവസങ്ങൾക്ക് ശേഷം മരിച്ചിരുന്നു. ചൈനീസ് രാശി കലണ്ടറിന് വിരുദ്ധമായ തെറ്റായ ജന്മദിനം ഉണ്ടായതാണ് സഹോദരന്റെ പെട്ടെന്നുള്ള മരണകാരണമെന്ന സംശയമാണ് പ്രധാനമന്ത്രിയുടെ ജനന തീയതി മാറ്റത്തിൽ കലാശിച്ചത്. നിർഭാഗ്യം ഒഴിവാക്കാൻ ഇതു സഹായിക്കുമെന്നാണ് വിശ്വാസം. അമ്പതിന് മുകളിൽ പ്രായമുള്ള കംബോഡിയക്കാർക്ക് രണ്ട് ജനനതീയ്യതികൾ ഉണ്ടാവുന്നത് സർവ സാധാരണയാണ്. 1975 മുതൽ 1979വരെയുണ്ടായിരുന്ന ഖമർ റൂഷിന്റെ ഭരണകാലത്ത് ഒൗദ്യോഗിക രേഖകൾ നഷ്ടപ്പെട്ടതാണ് ഇരട്ട ജനനതീയതി ഉണ്ടാവാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.