ഗസ്സയിലെ കുഞ്ഞുങ്ങളെ കൊല്ലുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് കനേഡിയൻ ​പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഗസ്സയിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊലപ്പെടുത്തുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ലോകം ടെലിവിഷനുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഇത് കണ്ടുകൊണ്ടിരിക്കുകയാണെന്നും ട്രൂഡോ ഓർമിപ്പിച്ചു.

‘പരമാവധി സംയമനം പാലിക്കാൻ ഞാൻ ഇസ്രായേൽ സർക്കാരിനോട് അഭ്യർഥിക്കുന്നു. ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും രക്ഷപ്പെട്ടവരുടെയും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെയും നേർസാക്ഷ്യങ്ങൾ ടി.വിയിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ലോകം കാണുകയും കേൾക്കുകയും ചെയ്യുന്നു. സ്ത്രീകളെയും കുട്ടികളെയും ശിശുക്കളെയും കൊല്ലുന്നതിന് ലോകം സാക്ഷ്യം വഹിക്കുന്നു. ഇത് അവസാനിപ്പിക്കണം’, ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ട്രൂഡോ പറഞ്ഞു. ഫലസ്തീനെതിരായ യുദ്ധത്തിൽ ഇസ്രായേലിനൊപ്പം നിലയുറപ്പിച്ച രാജ്യമാണ് കാനഡ. 

അതേസമയം, ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം പ്രവേശിച്ചിരിക്കുകയാണ്. 650 രോഗികളും 5000ത്തിനും 7000ത്തിനു ഇടക്ക് സിവിലിയൻമാരും ഇവിടെയുള്ളതായാണ് റിപ്പോർട്ട്. നിരന്തരമായി അൽ-ശിഫ ആശുപത്രിയിൽനിന്ന് വെടിവെപ്പുണ്ടാകുന്നതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1000ത്തോളം ആരോഗ്യപ്രവർത്തകരും ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് അൽ-ശിഫ ആശുപത്രി അധികൃതർ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കൽ നടത്തൂവെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ബോം​ബി​ട്ടും വെ​ടി​വെ​ച്ചും ഒ​പ്പം വൈ​ദ്യു​തി മു​​ട​ക്കി​യും ഉ​പ​രോ​ധം തീ​ർ​ത്തും ഗ​സ്സ​യി​ലെ അ​ൽ ശി​ഫ ആ​ശു​പ​ത്രി​യി​ൽ ഇ​സ്രാ​യേ​ൽ കൊ​ന്നൊ​ടു​ക്കി​യ 179 ഫ​ല​സ്തീ​നി​ക​ളെ ആ​​ശു​പ​ത്രി​വ​ള​പ്പി​ൽ​ത​ന്നെ കൂ​ട്ട​ക്കു​ഴി​മാ​ട​മൊ​രു​ക്കിയാണ് ഖ​ബ​റ​ട​ക്കിയത്. ഇ​ന്ധ​നം തീ​ർ​ന്ന് ഇ​രു​ട്ടി​ലാ​യ ആ​​ശു​പ​ത്രി​യി​ൽ ഇ​ൻ​കു​ബേ​റ്റ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴ് ന​വ​ജാ​ത ശി​ശു​ക്ക​ളും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ 29 രോ​ഗി​ക​ളും ക​ഴി​ഞ്ഞ​ദി​വ​സം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു. ബോം​ബി​ങ്ങി​ലും വെ​ടി​വെ​പ്പി​ലും ​കൊ​ല്ല​പ്പെ​ട്ട​വ​രു​ടേ​ത​ട​ക്ക​മു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നാ​കാ​തെ ആ​ശു​പ​ത്രി വ​ള​പ്പി​ൽ അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​വ പു​റ​ത്തേ​ക്ക് മാ​റ്റാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ ത​ന്നെ ഖ​ബ​റി​ട​മൊ​രു​ക്കി​യ​തെ​ന്ന് അ​ൽ ശി​ഫ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബൂ സാ​ൽ​മി​യ പ​റ​ഞ്ഞു. ക​ന​ത്ത മ​ഴ​ക്കി​ടെ ആ​ശു​പ​ത്രി മു​റ്റ​ത്തു​ത​ന്നെ മ​യ്യി​ത്ത് ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ചാ​ണ് ഖ​ബ​റ​ട​ക്കം ന​ട​ത്തി​യ​ത്.

Tags:    
News Summary - Canadian Prime Minister calls for an immediate end to the killing of babies in Gaza; Netanyahu replied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.