റോം: ബാല ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനാകുകയും 404 ദിവസം ഏകാന്ത ജയിൽവാസം അനുഭവിക്കുകയും ചെയ്ത കർദിനാൾ ജോർജ് പെൽ (81) അന്തരിച്ചു.പോപ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ സംസ്കാര ചടങ്ങുകൾക്കായി എത്തിയ കർദിനാൾ പെൽ, റോമിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
വത്തിക്കാനിലെ കുഴഞ്ഞുമറിഞ്ഞതും അഴിമതി നിറഞ്ഞതുമായ സാമ്പത്തിക കാര്യങ്ങൾ ശരിയാക്കാൻ ഫ്രാൻസിസ് മാർപാപ്പ 2014ൽ നിയോഗിച്ചതോടെ സഭയുടെ മൂന്നാമത്തെ പദവിയിലെത്തിയ കർദിനാൾ പെല്ലിന് ബാല ലൈംഗിക പീഡന പരാതികളാണ് തിരിച്ചടിയായത്. 2017ൽ ലൈംഗിക പീഡന കേസിൽ വിചാരണ നേരിടാൻ സ്വദേശമായ ആസ്ട്രേലിയയിലേക്ക് മടങ്ങി.
1990കളിൽ മെൽബൺ ആർച്ച്ബിഷപ് ആയിരുന്ന സമയത്ത് കുട്ടികളെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസിൽ 2018ൽ ജൂറി കുറ്റക്കാരനായി കണ്ടെത്തുകയും തടവിന് ശിക്ഷിക്കുകയും ചെയ്തു. 2020 ആസ്ട്രേലിയൻ ഹൈകോടതി വിധി റദ്ദാക്കിയതോടെയാണ് 404 ദിവസത്തെ ജയിൽവാസം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.