സാൻ ഫ്രാൻസിസ്കോ: കാഷ് ആപ് സ്ഥാപകനും ടെക് എക്സിക്യൂട്ടിവുമായ ബോബ് ലീ (43) കുത്തേറ്റ് മരിച്ചു. സാൻ ഫ്രാൻസിസ്കോയിലെ മെയിൻ സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം പുലർച്ചെ 2.35നാണ് കുത്തേറ്റത്.
2013ൽ സ്ക്വയർ കാഷ് ലോഞ്ച് ചെയ്തപ്പോൾ ചീഫ് ടെക്നോളജി ഓഫിസറായിരുന്നു ലീ. ഇപ്പോൾ കാഷ് ആപ് എന്നറിയപ്പെടുന്ന ആപ്ലിക്കേഷന്‍ യു.എസിലും യു.കെയിലും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്. 2004 മുതൽ 2010 വരെ ഗൂഗ്ളിൽ സോഫ്റ്റ്വെയർ എൻജിനീയറായും ലീ പ്രവർത്തിച്ചു.
മൊബൈൽ ഓപറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡിനുള്ള കോർ ലൈബ്രറികളുടെ വികസനത്തിന് നേതൃത്വം നൽകി. ഗൂഗ്ൾ ഗ്വസ് ഫ്രെയിംവർക്കും അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. സ്പേസ് എക്സ്, ക്ലബ് ഹൗസ്, ഫിഗ്മ തുടങ്ങിയ കമ്പനികളിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.