ജറൂസലം: ഇസ്രായേലും ഫലസ്തീനും തമ്മിൽ ഒരു മാസത്തോളമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ധാരണയിലെത്തിയതായി ഹമാസ്. ഖത്തർ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിലാണ് ആഗസ്റ്റ് ആറു മുതൽ തുടരുന്ന സംഘർഷം ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ ഉരുത്തിരിഞ്ഞതെന്ന് ഹമാസ് നേതാവ് യഹ്യ സിൻവാറിെൻറ ഒാഫിസ് വ്യക്തമാക്കി.
ആഗസ്റ്റ് ആറു മുതൽ ഇസ്രായേൽ ഗസ്സയിൽ വ്യോമാക്രമണവും ടാങ്ക് ഉപയോഗിച്ചുള്ള ആക്രമണവും നടത്തിയിരുന്നു. ഗസ്സയിൽനിന്ന് ദക്ഷിണ ഇസ്രായേലിലേക്ക് സ്േഫാടക ബലൂണുകളും റോക്കറ്റ് ആക്രമണവും നടന്നിരുന്നു. ഇതിനിടെയാണ് ഖത്തർ പ്രതിനിധി മുഹമ്മദ് എൽമാദിയുടെ നേതൃത്വത്തിൽ മധ്യസ്ഥചർച്ച നടന്നത്. അതേസമയം, ഇസ്രായേലിെൻറ പ്രതികരണം ലഭ്യമായിട്ടില്ല.
ഗസ്സയിലേക്ക് സാധനങ്ങൾ കൊണ്ടുവരാനും ഏക വൈദ്യുത പ്ലാൻറിലേക്ക് ഇന്ധനം എത്തിക്കാനും ഇസ്രാേയൽ അനുവദിക്കുകയും മെഡിറ്ററേനിയൻ കടലിൽ ഫലസ്തീൻ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് അവസാനിപ്പിക്കുകയും വേണമെന്നാണ് ഹമാസ് ആവശ്യം. ഇൗ കാര്യങ്ങൾ ഉറപ്പായാൽ സ്ഫോടക ബലൂണുകൾ പറത്തുന്നത് അവസാനിപ്പിക്കാെമന്നും ഉറപ്പുനൽകിയിട്ടുണ്ട്. ഗസ്സക്ക് ഖത്തർ 30 ദശലക്ഷം ഡോളറിെൻറ സഹായവും നൽകി. തെൽഅവീവിൽ ഇസ്രായേൽ അധികൃതരുമായും ചർച്ച നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.