കറാച്ചി: പ്രാദേശിക ചാനൽ പരമ്പരകളിൽ നിന്ന് ആലിംഗനങ്ങൾ ഒഴിവാക്കണമെന്ന് പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി(പ്രൈമ). പാകിസ്താനിലെ പുതിയ സെൻസർഷിപ് നയങ്ങളുടെ ഭാഗമായാണ് ഇത്തരം രംഗങ്ങൾ പരമ്പരകളിൽ നിന്ന് ഒഴിവാക്കാൻ നിർദേശം നൽകിയത്.
ഈ രംഗങ്ങൾ ഇസ്ലാമിക നിയമങ്ങൾക്ക് എതിരാണെന്നു കാണിച്ചാണ് നടപടി.
എല്ലാ ടെലിവിഷൻ ചാനലുകളിലും ഇത്തരം ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി ഇൻ ഹൗസ് മോണിറ്ററിങ് വേണമെന്നും അതിനായി ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും െപ്രെമയുടെ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.