അറേബ്യയെ പൊടിയിൽ മുക്കി അസാധാരണ കാലാവസ്ഥ

ബഗ്ദാദ്: മധ്യ അറേബ്യയിലെ ജനജീവിതം തടസ്സപ്പെടുത്തി അസാധാരണ പൊടിക്കാറ്റ്. ഇറാഖ്, വടക്ക് കിഴക്കൻ സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലാണ് അതിഭീകരമായ പൊടിക്കാറ്റ് വീശുന്നത്. ഈ മേഖലയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ ആഞ്ഞടിക്കുന്ന ഒമ്പതാമത്തെ പൊടിക്കാറ്റാണിത്.

കാറ്റിന്റെ ദുരിതം കൂടുതലുള്ളത് ഇറാഖിലാണ്. ഇവിടെ സർക്കാർ മന്ദിരങ്ങളും വിമാനത്താവളങ്ങളും രണ്ടുദിവസമായി അടഞ്ഞുകിടക്കുകയാണ്. ശ്വസന ബുദ്ധിമുട്ടുകളുമായി ആയിരത്തിലേറെ പേർ ആശുപത്രിയിലായി. ബഗ്ദാദിന് പുറമേ, നജഫ്, ഇർബിൽ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ പലതവണ അടച്ചിേടണ്ടിവന്നു.

കുവൈത്തിൽ ഒരുമാസത്തിനിടെ രണ്ടാം തവണ വിമാന ഗതാഗതം നിയന്ത്രിക്കേണ്ടിവന്നു. സൗദി തലസ്ഥാനമായ റിയാദിലാകട്ടെ ഏഴുദിവസത്തിനിടെ രണ്ടാമത്തെ പൊടിക്കാറ്റാണ് വീശുന്നത്.

കാലാവസ്ഥ വ്യതിയാനത്തിന്റെയും മരുഭൂമിവത്കരണത്തിന്റെയും കെടുതികൾ പേറുന്ന ആദ്യ അഞ്ചുരാജ്യങ്ങളിലൊന്നാണ് ഇറാഖ്.

അടുത്ത രണ്ട് ദശകങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകുന്ന ശരാശരി ദിവസങ്ങൾ ഒരുവർഷത്തിൽ 272 ആയി ഉയരുമെന്നാണ് പരിസ്ഥിതി വകുപ്പിന്റെ പ്രവചനം. 2050 ഒാടെ അത് 300 ദിവസമാകുമെന്നും പ്രവചിക്കപ്പെടുന്നു.

Tags:    
News Summary - Central Arabia shaken by dust storms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.