പാരിസ്: ലോകമെങ്ങും പ്രതിഷേധത്തിന് കാരണമായ പ്രവാചകൻ മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂണുകൾ ഫ്രഞ്ച് മാഗസിനായ ഷാർലി എബ്ദോ പുനഃപ്രസിദ്ധീകരിച്ചു. 2015ൽ ഇസ്ലാമിക തീവ്രവാദികൾ മാധ്യമസ്ഥാപനത്തിെൻറ ഒാഫിസിൽ ആക്രമണം നടത്തി കാർട്ടൂണിസ്റ്റുകളെയടക്കം 12 പേരെ വധിച്ച കേസിൽ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കുന്നതിനിടെയാണ് 2006ൽ പ്രസിദ്ധീകരിച്ച കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചത്. 'ഞങ്ങൾ ഒരിക്കലും വീണുപോകില്ല, ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കില്ല' എന്ന് വ്യക്തമാക്കി എഡിറ്റോറിയൽ എഴുതിയാണ് 12 പ്രവാചക കാർട്ടൂണുകൾ കവർ പേജിൽ ഉൾക്കൊള്ളിച്ച് പുതിയ ലക്കം പുറത്തിറക്കിയത്. 2015ലെ ആക്രമണം മുതൽ ഇൗ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ ആവശ്യം ഉയർന്നിരുന്നുവെന്നും ശരിയായ സമയത്ത് ശരിയായ കാരണത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കി.
2015 ജനുവരി ഏഴിന് ചാർലി ഹെബ്ദോ ഒാഫിസുകളിൽ സഹോദരങ്ങളായ സെയ്ദ്, ഷരീഫ് കൗച്ചി എന്നിവർ നടത്തിയ വെടിവെപ്പിൽ എഡിറ്റർ സ്റ്റീഫൻ ചാർബോനിയർ, നാല് കാർട്ടൂണിസ്റ്റുകൾ, രണ്ട് കോളമിസ്റ്റുകൾ, കോപ്പി എഡിറ്റർ അടക്കം 12 പേരാണ് കൊല്ലപ്പെട്ടത്. സെയ്ദിനെയും ഷരീഫിനെയും പൊലീസ് വെടിവെച്ചുകൊന്നു. രണ്ടു ദിവസം കഴിഞ്ഞ് ജനുവരി ഒമ്പതിന് ഇൗ സഹോദരങ്ങളുമായി ബന്ധമുള്ള അമെദി കോലിബാലി പടിഞ്ഞാറൻ പാരിസിലെ ജൂത സൂപ്പർമാർക്കറ്റിൽ നിരവധി പേരെ ബന്ദികളാക്കുകയും നാല് ജൂതവംശജരെ കൊലപ്പെടുത്തുകയും ചെയ്തു. വനിത പൊലീസിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമെദിയെ പൊലീസ് കൊലപ്പെടുത്തിയാണ് ബന്ദികളെ മോചിപ്പിച്ചത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം െഎ.എസിനാണെന്ന് അമെദി വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ആയുധങ്ങൾ സമാഹരിച്ചതിനും ആക്രമണങ്ങൾക്ക് സഹായിച്ചതിനുമാണ് 14 പേർ വിചാരണ നേരിടുന്നത്. മാർച്ചിൽ തുടങ്ങേണ്ട വിചാരണ കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.