Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിവാദമായ പ്രവാചക...

വിവാദമായ പ്രവാചക കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ച്​ 'ഷാർലി എബ്​ദോ'

text_fields
bookmark_border
വിവാദമായ പ്രവാചക കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ച്​ ഷാർലി എബ്​ദോ
cancel

പാരിസ്​: ലോകമെങ്ങും പ്രതിഷേധത്തിന്​ കാരണമായ പ്രവാചകൻ മുഹമ്മദ്​ നബിയുടെ വിവാദ കാർട്ടൂണുകൾ ഫ്രഞ്ച്​ മാഗസിനായ ഷാർലി എബ്​ദോ പുനഃപ്രസിദ്ധീകരിച്ചു. 2015ൽ ഇസ്​ലാമിക തീവ്രവാദികൾ മാധ്യമസ്ഥാപനത്തി​െൻറ ഒാഫിസിൽ ആക്രമണം നടത്തി കാർട്ടൂണിസ്​റ്റുകളെയടക്കം 12 പേരെ വധിച്ച കേസിൽ ബുധനാഴ്​ച വിചാരണ ആരംഭിക്കാനിരിക്കുന്നതിനിടെയാണ്​ ​ 2006ൽ പ്രസിദ്ധീകരിച്ച കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചത്​. 'ഞങ്ങൾ ഒരിക്കലും വീണുപോകില്ല, ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കില്ല' എന്ന്​ വ്യക്​തമാക്കി എഡിറ്റോറിയൽ എഴുതിയാണ്​ 12 പ്രവാചക കാർട്ടൂണുകൾ ​കവർ പേജിൽ ഉൾക്കൊള്ളിച്ച്​ പുതിയ ലക്കം പുറത്തിറക്കിയത്​. 2015ലെ ആക്രമണം മുതൽ ഇൗ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ ആവശ്യം ഉയർന്നിരുന്നുവെന്നും ശരിയായ സമയത്ത്​ ശരിയായ കാരണത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും എഡിറ്റോറിയലിൽ വ്യക്​തമാക്കി.

2015 ജനുവരി ഏഴിന്​ ചാർലി ഹെബ്​ദോ ഒാഫിസുകളിൽ സഹോദരങ്ങളായ സെയ്​ദ്​, ഷരീഫ്​ കൗച്ചി എന്നിവർ നടത്തിയ വെടിവെപ്പിൽ എഡിറ്റർ സ്​റ്റീഫൻ ചാർബോനിയർ, നാല്​ കാർട്ടൂണിസ്​റ്റുകൾ, രണ്ട്​ കോളമിസ്​റ്റുകൾ, കോപ്പി എഡിറ്റർ അടക്കം 12 പേരാണ്​ കൊല്ലപ്പെട്ടത്​. സെയ്​ദിനെയും ഷരീഫിനെയും പൊലീസ്​ വെടിവെച്ചു​കൊന്നു. രണ്ടു​ ദിവസം കഴിഞ്ഞ്​ ജനുവരി ഒമ്പതിന്​ ഇൗ സഹോദരങ്ങളുമായി ബന്ധമുള്ള അമെദി കോലിബാലി പടിഞ്ഞാറൻ പാരിസിലെ ജൂത സൂപ്പർമാർക്കറ്റിൽ നിരവധി പേരെ ബന്ദികളാക്കുകയും നാല്​ ജൂതവംശജരെ കൊലപ്പെടുത്തുകയും ചെയ്​തു. വനിത പൊലീസിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമെദിയെ പൊലീസ്​ കൊലപ്പെടുത്തിയാണ്​ ബന്ദികളെ മോചിപ്പിച്ചത്​. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ​െഎ.എസിനാണെന്ന്​ അമെദി വിഡിയോ സന്ദേശത്തിൽ വ്യക്​തമാക്കിയിരുന്നു.

ആയുധങ്ങൾ സമാഹരിച്ചതിനും ആക്രമണങ്ങൾക്ക്​ സഹായിച്ചതിനുമാണ്​ 14​ പേർ വിചാരണ നേരിടുന്നത്. മാർച്ചിൽ തുടങ്ങേണ്ട വിചാരണ കോവിഡ്​ കാരണം നീട്ടിവെക്കുകയായിരുന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CHARLIE hebdo
News Summary - charlie hebdo reprints offensive caricature
Next Story