തായ്‌ലൻഡിൽ ശിശുപരിപാലന കേന്ദ്രത്തിലെ കൂട്ടക്കൊലക്ക് പിന്നിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനെന്ന് സ്ഥിരീകരണം. പാന്യ ഖംറബ് എന്നയാളാണ് കൊലയാളിയെന്ന് ബാങ്കോങ്ങിലെ സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്തു. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലെ പകയാണ് ഇയാളെ കൂട്ടക്കൊലക്ക് പ്രേരിപ്പിച്ചതെന്ന് നാം ക്ലാം പൊലീസ് അറിയിച്ചു. വടക്കു കിഴക്കൻ തായ്‌ലൻഡിലെ ഒരു ചൈൽഡ് കെയർ സെന്ററിൽ നടന്ന വെടിവെപ്പിൽ 22 കുട്ടികളുൾപ്പെടെ 34 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഇയാൾ ഭാര്യയെയും മകനെയും വധിച്ച ശേഷം ജീവനൊടുക്കിയെന്നും പൊലീസ് അറിയിച്ചു.
രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കെയർ സെന്ററിലായിരുന്നു ആക്രമണം. കുട്ടികൾ ഉറങ്ങുന്ന സമയത്താണ് അക്രമിയെത്തിയത്. ആദ്യം ജീവനക്കാർക്ക് നേരെയാണ് വെടിയുതിർത്തത്. എട്ട് മാസം ഗർഭിണിയായ അധ്യാപിക ഉൾപ്പെടെ നാലുപേരെ വെടിവെച്ച് കൊലപ്പെടുത്തി. പിന്നീടാണ് ഉറങ്ങിക്കിടന്ന കുട്ടികൾക്ക് നേരെ തിരിഞ്ഞത്. 30 കുട്ടികളുണ്ടായിരുന്ന ഡേ കെയറിലെ കുട്ടികളെ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. 22 കുട്ടികൾ കൊല്ലപ്പെട്ടതായാണ് വിവരം. ഗുരുതര പരിക്കേറ്റ എട്ട് കുട്ടികൾ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.