അറബിക്കടലിൽ സംയുക്ത സൈനികാഭ്യാസവുമായി ചൈനയും പാകിസ്താനും

ബെയ്ജിങ്: അറബിക്കടലിൽ ചൈന-പാകിസ്താൻ ​സംയുക്ത സൈനികാഭ്യാസം. കറാച്ചി നാവിക താവളത്തിലാണ് കഴിഞ്ഞ ദിവസം തുടക്കമായത്. ഇതാദ്യമായി ഇരു രാജ്യങ്ങളും സംയുക്തമായി നാവിക നിരീക്ഷണവും നിരീക്ഷകരെ കൈമാറലും ഇതിന്റെ ഭാഗമായി നടത്തും.

ചൈനയുടെ മിസൈൽ വേധ സിബോ അടക്കം ആറു യുദ്ധക്കപ്പലുകൾ, സമഗ്ര സേവന വിതരണ കപ്പലായ ക്വിയാൻഡാഹു എന്നിവയും രണ്ട് ഹെലികോപ്ടറും ഉൾപ്പെടെ പ​ങ്കെടുക്കുമ്പോൾ പാകി​സ്താന്റേതായി പി.എൻ.എസ് ഷാജഹാൻ, സെയ്ഫ് അടക്കം ഒമ്പതു കപ്പലുകൾ പ​ങ്കെടുക്കുന്നുണ്ട്.

Tags:    
News Summary - China and Pakistan hold week-long joint naval drill in Arabian Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.