ബെയ്ജിങ്: കോവിഡ് വ്യാപനത്തെ തുടർന്ന് ആയിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കാനൊരുങ്ങി ചൈനീസ് നഗരമായ ബൈയുൻ. ബൈയുൻ അന്താരാഷ്ട്ര വിമാനത്താവളമാണ് 1,100 വിമാനങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത്. ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം ആരംഭിച്ചതോടെയാണിത്.
കഴിഞ്ഞ ദിവസം ഇവിടെ നിന്ന് സർവീസ് നടത്തേണ്ടതിൽ 90 ശതമാനം വിമാനങ്ങളും റദ്ദാക്കിയതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് ചൈനയിലെ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ പറയുന്നു. ഇതിൽ ഭൂരിഭാഗവും ഷാങ്ഹായിയിലാണ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.