പണമില്ല; മുതിർന്ന പൗരന്മാർക്കുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ ചൈന വെട്ടിക്കുറച്ചു

ഹോങ്കോംഗ്: പണമില്ലാത്തതിനെ തുടർന്ന് മുതിർന്ന പൗരൻമാർക്കുള്ള ചികിത്സാ ആനുകൂല്യങ്ങൾ ചൈനീസ് സർക്കാർ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. സീറോ-കോവിഡ് നയം നടപ്പിലാക്കിയതിന് ശേഷം ചൈന പണത്തിനായി അലയുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. വിരമിക്കൽ പ്രായത്തിൽ മാറ്റം വരുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സൂചനയുണ്ട്. ഇത് ജനങ്ങൾക്കിടയിൽ രോഷത്തിന് കാരണമായിട്ടുണ്ടെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.

പ്രതിമാസ ചികിത്സാ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് വയോജനങ്ങൾ ജനുവരി മുതൽ തെരുവിലിറങ്ങി. പ്രാദേശിക ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അവർ രാജ്യത്തെ നാല് പ്രധാന നഗരങ്ങളിൽ ഒത്തുകൂടി. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ചൈനക്ക് വൻ തുക ചെലവായതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് ലോക്ക്ഡൗണുകൾക്കെതിരെ നവംബറിൽ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ പ്രതിഷേധം കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്ക ചൈനീസ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നുണ്ട്.

Tags:    
News Summary - China Cuts Medical Benefits For Senior Citizens Due To Cash Shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.