ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞിയുടെ മൃതദേഹം അടക്കം ചെയ്ത പേടകം പാർലമെൻറിൽ പൊതുദർശനത്തിനായി വെച്ചപ്പോൾ, ചൈനീസ് പ്രതിനിധികളെ വിലക്കിയതായി റിപ്പോർട്ട്. ബി.ബി.സി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ചൈനീസ് പ്രതിനിധികളെ ക്ഷണിച്ചപ്പോൾ തന്നെ ചില ബ്രിട്ടീഷ് എം.പിമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഷിൻജ്യാങ്ങിലെ ഉയ്ഗൂർ മുസ്ലിംകൾക്കു നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച ബ്രിട്ടീഷ് എം.പിമാർക്ക് ചൈന ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് പാർലമെൻറിലേക്ക് ചൈനീസ് പ്രതിനിധി സംഘത്തെ കടത്തിവിടരുതെന്ന് ആവശ്യമുയർന്നത്.
സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പാർലമെൻറ് സ്പീക്കർ വിസമ്മതിച്ചു. സുരക്ഷ കാരണങ്ങൾ മുൻനിർത്തി പ്രതികരിക്കാനില്ലെന്ന് ഹൗസ് ഓഫ് കോമൺസും വ്യക്തമാക്കി. ബ്രിട്ടനുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങളിലെ പ്രതിനിധികൾക്ക് രാജ്ഞിയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയമാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും പ്രധാനമന്ത്രി ലിസ് ട്രസിെൻറ വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം ബ്രിട്ടീഷ് പാർലമെൻറിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചൈനീസ് അംബാസഡറെ തടഞ്ഞിരുന്നു.ബ്രിട്ടീഷ് എം.പിമാർക്ക് ചൈന ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.