ബെയ്ജിങ്: പ്രളയ കെടുതികളിൽനിന്ന് യൂറോപ് പതിയെ കരകയറുന്നതിനിടെ കനത്ത മഴ മഹാനാശം വിതച്ച് ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി സ്ഥിതിചെയ്യുന്ന ചൈനീസ് പട്ടണം. രാജ്യത്ത് ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്സൂവിലാണ് ഏറ്റവുമൊടുവിൽ തുടർച്ചയായ കനത്ത മഴയിൽ ഇരച്ചെത്തിയ പ്രളയജലം ജനജീവിതവും വ്യവസായവും നിശ്ചലമാക്കിയത്. അപ്രതീക്ഷിതമായി ജലം കയറിയേതാടെ പലരും ഓഫീസുകളിലും സ്കൂളുകളിലും അപാർട്മെന്റുകളിലും കുടുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി. 25 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴുപേരെ കാണാതായി.
പ്രളയതീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം പട്ടാളത്തിന്‍റെ സഹായത്തോടെ തുറന്നുവിട്ടു. ഇവിടെ മൂന്നുദിവസത്തിനിടെ 640 മീല്ലിമീറ്റർ മഴയാണ് പെയ്തത്്. സമീപകാലത്തെ ഏറ്റവും ഉയർന്ന അളവാണിതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിനിടെ ലഭിക്കാറുള്ള മഴ മൂന്നുദിവസം കൊണ്ട് പെയ്തൊഴിയുകയായിരുന്നു.
ഷെങ്സു പട്ടണ മധ്യത്തിലുള്ള ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി പ്രളയത്തിൽ പാതി മുങ്ങി. വെള്ളം കയറിയതിനെ തുടർന്ന് അടിയന്തരമായി തൊഴിലാളികളെ ഒഴിപ്പിച്ചു. പുതിയ െഎഫോൺ മോഡലുകൾ വിപണിയിൽ ഇറക്കാനുള്ള തിരക്കിട്ട ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് വെള്ളം ഇരച്ചെത്തിയത്്. രക്ഷാദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് ആപ്ൾ ചീഫ് എക്സിക്യുട്ടീവ് ടിം കുക്ക് മാധ്യമങ്ങളോട് പറഞ്ഞു. തായ്വാൻ ആസ്ഥാനമായുള്ള ഫോക്സ്കോൺ ടെക്നോളജിക്കു കീഴിൽ ആപ്പ്ളിനായി മൂന്നു വൻകമ്പനികളാണ് പ്രവർത്തിക്കുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇവിടങ്ങളിൽ തൊഴിലെടുക്കുന്നത്. ഇവിടങ്ങളിൽ വൈദ്യുതി മണിക്കൂറുകളോളം മുടങ്ങിയത് ആശങ്ക സൃഷ്ടിച്ചു. ഈ വർഷം രണ്ടാം പകുതിയിൽ 13-14 കോടി ഐഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്- കഴിഞ്ഞ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് എട്ടു ശതമാനം കൂടുതൽ. ഇതിൽ എട്ട് കോടിയിലേറെയും ഏറ്റവും പുതിയ ഐഫോൺ 13 മോഡലുകളായിരിക്കും.
1.2 കോടി ജനസംഖ്യയുള്ള ഷെങ്സൂവിൽ 14 ലക്ഷം പേർ പ്രളയ ദുരിതത്തിലാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. നഗരത്തിൽ മെട്രോ ട്രെയിൻ സർവീസ് നടത്തുന്ന സബ്വേയിൽ പ്രളയജലം കയറിയത് ആളുകളെ ഭീതിയിലാക്കി. ട്രെയിൻ കമ്പാർട്മെന്റിൽ വെള്ളം കയറിയതോടെ കഴുത്തറ്റം വെള്ളത്തിൽ മരണം മുന്നിൽകണ്ട് ഏറെനേരം നിന്നതിനൊടുവിലാണ് യാത്രക്കാരെ രക്ഷപ്പെടുത്താനായത്. 10 ഓളം ട്രെയിനുകൾ പാതിവഴിയിൽ നിർത്തി.
ബെയ്ജിങ്ങിനും ഷാങ്ഹായ്ക്കുമിടയിൽ വ്യവസായ പ്രധാനമായ ഹെനാൻ പ്രവിശ്യയിൽ നിരവധി സാംസ്കാരിക കേന്ദ്രങ്ങളും കാർഷിക മേഖലകളുമുണ്ട്. ഇവിടെയുള്ള ബുദ്ധതീർഥാടന കേന്ദ്രമായ ഷാഓലിൻ ക്ഷേത്രം മുങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.