ന്യൂഡൽഹി: ചൈനയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക പങ്കുവഹിക്കുന്നെന്ന് പ്രശംസിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസ്. അമേരിക്കൻ കമ്പ്യൂട്ടർ സയന്റിസ്റ്റായ ലെക്സ് ഫ്രീഡ്മാന്റെ യൂട്യൂബ് പോഡ്കാസ്റ്റിൽ ചൈനയുമായുള്ള ബന്ധം ശക്തമായി തുടരണമെന്നും ആരോഗ്യപരമായ മത്സരമാണ് വേണ്ടതെന്നും മോദി പറഞ്ഞിരുന്നു. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മോദിയെ പുകഴ്ത്തുന്നത്.
ചൈന- ഇന്ത്യ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യൻ സർക്കാറിന്റെ നിലവിലെ പ്രായോഗിക സമീപനത്തെ മോദിയുടെ പരാമർശങ്ങൾ അടിവരയിടുന്നെന്ന് ചൈനയിലെ വിദഗ്ധരെ ഉദ്ധരിച്ച് ലേഖനത്തിൽ വിശദീകരിക്കുന്നു. കസാൻ കൂടിക്കാഴ്ചക്ക് ശേഷം ചൈന-ഇന്ത്യ ബന്ധത്തിൽ നല്ല മുന്നേറ്റങ്ങളുണ്ടായി. എല്ലാ തലങ്ങളിലുമുള്ള കൈമാറ്റങ്ങളും പ്രായോഗിക സഹകരണവും ശക്തിപ്പെടുത്തി. ഇതു നിരവധി മേഖലകളിൽ മികച്ച ഫലം നൽകി. വർഷങ്ങളോളം നീണ്ട പിരിമുറുക്കത്തിനു ശേഷം അതിർത്തിയിലെ സ്ഥിതി സുസ്ഥിരമായതായും ലേഖനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.