കോവിഡിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ചൈന മറച്ചുവെക്കുന്നുവെന്ന്​ ബൈഡൻ

വാഷിങ്​ടൺ: കോവിഡിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ചൈന മറച്ചുവെക്കുന്നുവെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ. കോവിഡി​െൻറ വരവിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ചൈന ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണ്​. ആ വിവരങ്ങൾ കോവിഡിനെ കുറിച്ച്​ പഠിക്കുന്ന അന്താരാഷ്​ട്ര സംഘത്തിനും ആരോഗ്യവിദഗ്ധർക്കും നൽകാതെ ചൈനീസ്​ സർക്കാർ പൂഴ്​ത്തിവെച്ചിരിക്കുകയാണെന്നും ബൈഡൻ ആരോപിച്ചു.

ഇതുവരെ കോവിഡ്​ സംബന്ധിച്ച്​ വ്യക്​തത വരുത്താനുള്ള അഭ്യർഥനകൾ ചൈന ഗൗരവത്തിലെടുത്തിട്ടില്ല. ലോകത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നത്​ തുടരു​േമ്പാഴും വിവരങ്ങൾ ചൈന പൂഴ്​ത്തിവെക്കുകയാണെന്നും ബൈഡൻ പറഞ്ഞു. ഇക്കാര്യത്തിൽ വിവരങ്ങൾ പുറത്ത്​ വിടാൻ ചൈനക്ക്​ മേൽ കൂടുതൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യു.എസിലെ രഹസ്യാന്വേഷണ ഏജൻസികൾ കൊറോണ വൈറസ്​ ഒരു ജൈവായുധമാണെന്ന വാദത്തെ തള്ളിക്കളയുന്നുണ്ട്​. എങ്കിലും കോവിഡി​െൻറ വരവിനെ കുറിച്ച്​ വിവിധ സിദ്ധാന്തങ്ങൾ പല അന്വേഷണ ഏജൻസികളും മുന്നോട്ട്​ വെക്കുന്നുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ പഠനം നടത്തിയ മൂന്നോളം ഏജൻസികൾ മൃഗങ്ങളിൽ നിന്ന്​ കൊറോണ വൈറസ്​​ മനുഷ്യരിലേക്ക്​ പടർന്നിരിക്കാം എന്നാണ്​ വിലയിരുത്തുന്നത്​. എന്നാൽ, ഒരു ഏജൻസി ലാബിൽ നിന്ന്​ ചോർന്നതാകാമെന്നും സംശയിക്കുന്നു. നേരത്തെ കോവിഡിനെ സംബന്ധിച്ച്​ പഠനം നടത്തിയ ലോകാരോഗ്യസംഘടനയുടെ അന്വേഷണ സംഘത്തോടെ ചൈന പൂർണമായി സഹകരിച്ചിരുന്നില്ല. കൊറോണ വൈറസ്​ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക്​ എത്തിയതാകാമെന്നാണ്​ ചൈനയിലെ ഗ്ലാസ്​കോ യൂനിവേഴ്​സിറ്റി ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്​. 

Tags:    
News Summary - China still withholding 'critical information' on Covid origins: Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.