ശ്രീലങ്കക്ക് 250കോടി ഡോളർ വായ്പ നൽകാൻ ചൈന

കൊ​ളം​ബോ: വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം ഇടിഞ്ഞതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുന്ന ശ്രീലങ്കക്ക് 250കോടി ബില്യൺ ഡോളറിന്റെ വായ്പ നൽകുന്നത് പരിഗണനയിലെന്ന് ചൈന. ചൈനീസ് അംബാസഡർ ക്വി ഴെൻഹോങ്സ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം ശ്രീ​ല​ങ്ക​യി​ൽ പെ​ട്രോ​ളി​നും മ​ണ്ണെ​ണ്ണ​ക്കു​മാ​യി വ​രി​നി​ന്ന് ത​ള​ർ​ന്നു​വീ​ണ ര​ണ്ടു വ​യോ​ധി​ക​ർ മ​രി​ച്ചിരുന്നു. 71 വ​യ​സ്സു​കാ​ര​നാ​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും 72 വ​യ​സ്സു​ള്ള മ​റ്റൊ​രാ​ളു​മാ​ണ് ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലാ​യി മ​രി​ച്ച​തെ​ന്ന് പൊ​ലീ​സ് വ​ക്താ​വ് ന​ലി​ൻ ത​ൽ​ഡു​വ പ​റ​ഞ്ഞു.

വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കു​ത്ത​നെ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി മൂ​ലം ഇ​ന്ധ​നം ദു​ർ​ല​ഭ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നാ​ല് ആ​ഴ്ച​ക​ളാ​യി പെ​ട്രോ​ൾ പ​മ്പു​ക​ൾ​ക്കു​മു​ന്നി​ൽ നീ​ണ്ട വ​രി പ​തി​വാ​ണ്. അ​സം​സ്കൃ​ത എ​ണ്ണ തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ല​ങ്ക​യി​ലെ ഏ​ക സം​സ്ക​ര​ണ​ശാ​ല ക​ഴി​ഞ്ഞ​ദി​വ​സം അ​ട​ച്ചി​ട്ടു. 275 ശ്രീ​ല​ങ്ക​ൻ രൂ​പ​യാ​ണ് നി​ല​വി​ൽ ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ നി​ര​ക്ക്. ക​ട​ലാ​സും അ​ച്ച​ടി മ​ഷി​യും ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള വി​ദേ​ശ​നാ​ണ്യ​മി​ല്ലാ​ത്ത​തി​നാ​ൽ 28നു ​തു​ട​ങ്ങാ​നി​രു​ന്ന 9,10,11 ക്ലാ​സു​ക​ളി​ലെ അ​വ​സാ​ന ടേം ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​യി​ട്ടു​ണ്ട്. പാ​ച​ക​വാ​ത​ക വി​ല​യും കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് 1359 രൂ​പ​യാ​ണ് (372 ഇ​ന്ത്യ​ൻ രൂ​പ) കൂ​ട്ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ആ​ളു​ക​ൾ മ​ണ്ണെ​ണ്ണ കൂ​ടു​ത​ലാ​യി വാ​ങ്ങു​ന്നു​ണ്ട്. അ​ഞ്ചു മ​ണി​ക്കൂ​ർ വ​രെ നീ​ളു​ന്ന പ​വ​ർ​ക​ട്ട് മൂ​ലം ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ളു​ടെ ഉ​പ​യോ​ഗം കൂ​ടി​യ​തും ഇ​ന്ധ​ന ആ​വ​ശ്യം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ജ​നു​വ​രി​യി​ലാ​ണ് പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​ത്. ഫെ​ബ്രു​വ​രി​യി​ൽ 15.1 ശ​ത​മാ​ന​മാ​യി നാ​ണ്യ​പ്പെ​രു​പ്പം ഉ​യ​ർ​ന്നു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ മാ​ത്രം വി​ല​ക്ക​യ​റ്റം 25.7 ശ​ത​മാ​ന​മാ​ണ്. ശ്രീ​ല​ങ്ക​ൻ രൂ​പ​യു​ടെ മൂ​ല്യം 30 ശ​ത​മാ​നം കു​റ​ഞ്ഞാ​ണ് ഡോ​ള​റി​ന് 275 രൂ​പ ന​ൽ​കേ​ണ്ട അ​വ​സ്ഥ​യി​ലെ​ത്തി​യ​ത്. 400 ഗ്രാം ​പാ​ൽ​പ്പൊ​ടി​ക്ക് 250 ശ്രീ​ല​ങ്ക​ൻ രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഒ​രു ക​പ്പ് ചാ​യ​ക്ക്​ 100 രൂ​പ​യാ​ണ് റ​സ്റ്റാ​റ​ന്റു​ക​ളി​ലെ വി​ല.

Tags:    
News Summary - China to lend $ 2.5 billion to Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.