ബെയ്ജിങ്: ഏറെയായി ചൈനയിൽനിന്ന് സ്വാതന്ത്ര്യം പൂർണമാക്കാനുള്ള തായ്വാെൻറ പുതിയ നീക്കങ്ങളെയും അടിച്ചൊതുക്കാനൊരുങ്ങി ബെയ്ജിങ്. സ്വാതന്ത്ര്യത്തിന് തായ്വാെൻറ ശ്രമങ്ങൾക്ക് പുതുതായി അധികാരമേറ്റ യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പിന്തുണ പ്രഖ്യാപിച്ചതിനു പിറകെയാണ് ഇനിയും ശ്രമം തുടർന്നാൽ യുദ്ധമാകും വരികയെന്ന് ചൈന ഭീഷണി മുഴക്കിയത്.
ദ്വീപിനു സമീപം കഴിഞ്ഞ ദിവസങ്ങളിൽ ചൈന യുദ്ധ വിമാനങ്ങൾ പറത്തിയിരുന്നു. സൈനിക നീക്കം തകൃതിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ചൈനീസ് മുന്നറിയിപ്പ് നിർഭാഗ്യകരമാണെന്ന് യു.എസ് പറഞ്ഞു.
സ്വതന്ത്ര റിപ്പബ്ലിക്കായി സ്വയം കരുതുന്ന തായ്വാൻ തങ്ങളുടെതാണെന്നാണ് ചൈനയുടെ വാദം. സ്വാതന്ത്ര്യത്തിനായി രംഗത്തുള്ള ശക്തികൾ തീകൊണ്ട് ചൊറിയുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വു ഖിയാൻ വ്യക്തമാക്കുന്നു.
1949ൽ ചൈനീസ് ആഭ്യന്തര യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങളും വ്യത്യസ്ത ഭരണാധികാരികൾക്ക് കീഴിലാണ്. തായ്വാെൻറ രാജ്യാന്തര ബന്ധങ്ങൾക്ക് തടയിടാൻ ഏറെയായി ചൈന മുന്നിലുണ്ട്. ഇതിെൻറ തുടർച്ചയായാണ് അധികാരം പ്രയോഗിച്ച് ദ്വീപിനെ തങ്ങളുടെതാക്കാൻ ചൈനയുടെ ഒടുവിലെ ചരടുവലികൾ.
തായ്വാനെ ആഗോളവ്യാപകമായി മിക്ക രാജ്യങ്ങളും സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല. പിന്തുണയുമായി മുന്നിലുണ്ടെങ്കിലും യു.എസും ഔദ്യോഗിക ബന്ധം സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.