ശീതകാല ഒളിമ്പിക്സ്: ദീപശിഖയേന്തിയത് ഗൽവാൻ സംഘർഷത്തിൽ പരിക്കേറ്റ കമാൻഡർ; ചൈനയുടെ തീരുമാനം അപമാനകരമെന്ന് യു.എസ്

ബീജിങ്: ശീതകാല ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ദീപശിഖപ്രയാണത്തിൽ ചൈനക്ക് വേണ്ടി ദീപശിഖയേന്തിയത് ഗൽവാൻ സംഘർഷത്തിൽ പരിക്കേറ്റ കമാൻഡർ. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കമാൻഡറായ ക്വി ഫാബോയാണ് ദീപശിഖയേന്തിയത്. ഷിൻജിയാങ് മിലിറ്ററിയിലെ കമാൻഡറായ ഫാബോക്ക് ഗൽവാൻ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

നാല് തവണ സ്പീഡ് സ്കേറ്റിങ് ചാമ്പ്യനായ വാങ് മെങ്ങിൽ നിന്നാണ് ഫാബോ ദീപശിഖ ഏറ്റുവാങ്ങിയതെന്നും ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഗൽവാൻ താഴ്വരയിൽ നടന്ന സംഘർഷത്തിൽ തങ്ങൾക്കുണ്ടായ നഷ്ടം ചൈന മറച്ചുപിടിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ വാർത്തകളും പുറത്ത് വരുന്നത്. ചൈന പുറത്ത് വിട്ടതിലും കൂടുതൽ ആളുകൾക്ക് ഗൽവാൻ സംഘർഷത്തിൽ ജീവൻ നഷ്ടമായിരിക്കാമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. നാല് സൈനികർ ഗൽവാൻ സംഘർഷത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു ചൈന അറിയിച്ചത്. എന്നാൽ, 38 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

അതേസമയം, ദീപശിഖ പ്രയാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചൈനക്കെതിരെ യു.എസ് സെനറ്റർ രംഗത്തെത്തി. സെനറ്ററായ ജിം റിഷിച്ചാണ് ചൈനയെ വിമർശിച്ചത്. ഗൽവാനിൽ ഇന്ത്യക്കെതിരായ സംഘർഷത്തിൽ പങ്കാളിയായ ആൾക്ക് ദീപശിഖ നൽകിയത് അപമാനകരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉയിഗുർ മുസ്‍ലിംകൾക്കെതിരായ വംശഹത്യക്ക് സമാനമാണിത്. ഉയിഗുർ മുസ്‍ലിംകളുടെ സ്വാതന്ത്ര്യത്തേയും ഇന്ത്യയുടെ പരമാധികാരത്തേയും ബഹുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Chinese commander injured in Galwan clash is torchbearer at Beijing Winter Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.