ബെയ്ജിങ്: ചൈനയുടെ തെക്കുകിഴക്കന്‍ തീരത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ) സാന്നിധ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പഴയ ഡി.എഫ്-11, ഡി.എഫ്-15 എന്നിവക്ക് പകരം ഏറ്റവും നൂതന ഹൈപ്പര്‍സോണിക് മിസൈല്‍ ഡി.എഫ്-17 ചൈന മേഖലയില്‍ വിന്യസിച്ചതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങള്‍ അറിയിച്ചതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് പറയുന്നു.
തായ്വാനില് സൈനിക അധിനിവേശത്തിനുള്ള തയാറെടുപ്പാണിതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിെൻറ റിപ്പോര്‍ട്ട് ഉദ്ധരിച്ച് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
ഇതുകൂടാതെ, ഫുജിയാനിലെയും ഗ്വാങ്ഡോങ്ങിലെയും റോക്കറ്റ് ഫോഴ്സിന്റെയും നാവിക സേനയുടെയും താവളങ്ങള്‍ കൂടുതല്‍ വികസിപ്പിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നു എന്ന് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കന്‍വ ഡിഫന്‍സ് റിവ്യൂവിന്റെ റിപ്പോര്‍ട്ടും അറിയിക്കുന്നു.
തായ്വാന്, കോവിഡ് വ്യാപനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയും അമേരിക്കയും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുന്നതിനിടയിലാണ് ഹൈപ്പര്‍സോണിക് മിസൈല്‍ വിന്യസിച്ചതടക്കമുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.