ബുദ്ധന്‍റെ രൂപത്തിൽ ട്രംപിന്‍റെ പ്രതിമ

ബീജിങ്​: ശ്രീ ബുദ്ധന്‍റെ രൂപത്തി​ൽ യു.എസ്​ മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ പ്രതിമ നിർമിച്ച്​ ചൈനീസ്​ കമ്പനി. ഫർണീച്ചർ നിർമാതാക്കളായ ഹോങ്​ ജിൻഷിയാണ്​ പ്രതിമ നിർമിച്ചത്​. ബുദ്ധനെ പോലെ ട്രംപ്​ ധ്യാനിക്കുന്ന പ്രതിമയാണ്​ നിർമിച്ചിരിക്കുന്നത്​.

ഇത്തരത്തിലുള്ള ട്രംപിന്‍റെ 250 പ്രതിമകളാണ്​ കമ്പനി നിർമിച്ചിരിക്കുന്നത്​. ട്രംപിന്‍റെ 200 പ്രതിമകളുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്ന്​ ചൈനീസ്​ കമ്പനി അറിയിച്ചു. 6.3 ഇഞ്ച്​ വലിപ്പമുള്ള പ്രതിമക്ക്​ 152.22 ഡോളറാണ്​ വില. 46 സെന്‍റി.മീറ്റർ വലിപ്പമുള്ള പ്രതിമക്ക്​ 2000 യുവാനും നൽകണം.

ട്രംപ്​ പ്രതിമകൾ കണ്ടാൽ എങ്ങനെ പ്രതികരിക്കുമെന്ന്​ അറിയില്ല. എങ്കിലും അദ്ദേഹത്തിന്​ പ്രതിമകളിലൊന്ന്​ സമ്മാനിക്കുമെന്ന്​ ശിൽപി അറിയിച്ചു. ഈ രീതിയിൽ ധ്യാനിക്കുന്നത്​ ട്രംപിന്​ ഗുണകരമാവുമെന്നും ശിൽപി പറഞ്ഞു.

Tags:    
News Summary - Chinese furniture maker creates statues of Donald Trump dressed in Buddhist robes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.